This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽബർഡി, ജൂവാന്‍ ബോറ്റിസ്റ്റ (1810 - 84)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആൽബർഡി, ജൂവാന്‍ ബോറ്റിസ്റ്റ (1810 - 84)
Alberdi, Juan Bottista
അർജന്റീനിയന്‍ രാഷ്ടീയചിന്തകന്‍. 1810 ആഗ. 29-ന് വടക്കുപടിഞ്ഞാറന്‍ ആർജന്റീനയിലെ ടക്കൂമനിൽ ജനിച്ചു. അർജന്റീനയിലെ ഏകാധിപതിയായ ജൂവാന്‍ മാനുവൽ ദേ റോസ്സിനെ (1793-1877) എതിർക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ ചേർന്നതിന്റെ ഫലമായി 1838-ൽ ഇദ്ദേഹത്തിന് ഉരൂഗ്വേയിലേക്കു പലായനം ചെയ്യേണ്ടിവന്നു. അവിടെവച്ച് അദ്ദേഹം നിയമബിരുദം നേടി. പിന്നീട് തെക്കേ അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തുകയും തന്റെ രാജ്യത്തിന്റെ ദുഃസ്ഥിതിയെ വിവരിച്ചുകൊണ്ട് ഏതാനും ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 1852-ൽ റോസ്സിന്റെ പതനത്തെത്തുടർന്ന് ആൽബർഡി തന്റെ രാഷ്ട്രീയാശയങ്ങള്‍ ഗ്രന്ഥരൂപേണ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ 1853-ലെ അർജന്റീനിയന്‍ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അർജന്റീനയിൽ ഒരു ലിബറൽയുഗം നിലവിൽവരുന്നതിന് ആൽബർഡിയുടെ ഈ കൃതി സഹായകമായി. അർജന്റീനയുടെ പ്രതിനിധിയായി 1850-കളിൽ ഇദ്ദേഹം വിദേശങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1884 ജനു. 18-ന് പാരിസിൽവച്ച് ആൽബർഡി അന്തരിച്ചു.