This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർടി, ദൊമിനിക്കോ (1710 - 40)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

01:59, 3 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽബർടി, ദൊമിനിക്കോ (1710 - 40)

Alberti, Domenico

ഇറ്റാലിയന്‍ സംഗീതജ്ഞന്‍. 1710-ൽ വെനീസിൽ ജനിച്ചു. ഹാർപ്‌സികോർഡ്‌ (Harpsichord) എന്ന സംഗീതോപകരണത്തിലൂടെ അവതരിപ്പിക്കുവാനുള്ള നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ആൽബർടിബാസ്‌ എന്ന സംഗീതാവതരണസങ്കേതത്തിന്റെ ഉപജ്ഞാതാവ്‌ എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധിയാർജിച്ചിരുന്നു. ആൽബർടി രചിച്ച പല സംഗീതികകളും ഇറ്റലിക്കാരനായ ജൂസെപ്പി ജോസ്സി പില്‌ക്കാലത്ത്‌ സ്വായത്തമാക്കി അവതരിപ്പിച്ച്‌ പ്രശസ്‌തിനേടി. 1740-ൽ ആൽബർടി റോമിൽവച്ച്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍