This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽബനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആൽബനി
Albani
യു.എസ്സിലെ ന്യൂയോർക്ക് സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോർക്ക് നഗരത്തിന് 232 കി.മീ. വടക്ക് ഹഡ്സണ്നദിയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്നു. ന്യൂയോർക്ക് നഗരത്തിൽനിന്ന് ഗ്രറ്റ് ലേക്സിലേക്കും മോണ്ട്രിയോളിലേക്കുമുള്ള ജലമാർഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ആൽബനി; ഹഡ്സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്. റയിൽ-റോഡ് ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്.
വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളിൽ ഇന്നും നിലനിന്നുപോരുന്ന നഗരമാണ് ആൽബനി. കൊളോണിയൽ കാലഘട്ടത്തിൽ ഈ നഗരത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആൽബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1825-ൽ ഈറികനാൽ പൂർത്തിയായതോടെ ഗ്രറ്റ് ലേക്സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയിൽ ആൽബനിയുടെ വാണിജ്യപ്രാധാന്യം വർധിച്ചു; 1797-ൽ ന്യൂയോർക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിർമാണവും കാനിംഗ്, (Canning) വ്യവസായവും വന്‍തോതിൽ ഇവിടെ നടന്നുവരുന്നു. കൊളോണിയൽകാലത്തെ വാസ്തുശില്പങ്ങള് ഈ നഗരത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ആൽബനി. 2. യു.എസ്സിൽതന്നെ ജോർജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് അത്ലാന്താനഗരത്തിന് 270 കി.മീ. തെക്കുകിഴക്കായി ആൽബനി എന്നപേരിൽ ഒരു നഗരമുണ്ട്. ഫ്ളിന്റ് നദീതീരത്തെ ഒരു ഗതാഗതകേന്ദ്രമാണ് ഈ നഗരം.
3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആൽബനി എന്നാണ് പേര്. ആ പ്രദേശത്ത് ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ് ഈ നഗരം.