This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡ്രിഡ്‌ജ്‌, ഇരാ ഫ്രഡറിക്‌ (1804 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:10, 2 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽഡ്രിഡ്‌ജ്‌, ഇരാ ഫ്രഡറിക്‌ (1804 - 67)

Aldridge, Ira fredaric

അമേരിക്കന്‍ നടന്‍. ശോകാങ്ങക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പ്രസിദ്ധി നേടിയ ആൽഡ്രിഡ്‌ജ്‌ കറുത്തവർഗക്കാരനാണ്‌. ഇദ്ദേഹം ന്യൂയോർക്കിലാണ്‌ ജനിച്ചതെന്ന്‌ കരുതപ്പെടുന്നു. ആൽഡ്രിഡ്‌ജിന്റെ ആദ്യകാലജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ന്യൂയോർക്കിലെ ആഫ്രിക്കന്‍ തിയെറ്ററിലാണ്‌ ഇദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചത്‌. 1824-ൽ ഇംഗ്ലണ്ടിൽ എത്തുകയും 1825-ൽ അവിടെ ആദ്യമായി അഭിനയിക്കുകയും ചെയ്‌തു. ഒഥല്ലോ; കിങ്‌ലിയർ, മാക്‌ബത്ത്‌ എന്നീ ഷേക്‌സ്‌പീയർ നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. 1853-നുശേഷം യൂറോപ്യന്‍രാജ്യങ്ങളിലെല്ലായിടത്തും പര്യടനം നടത്തുകയും അഭിനയിക്കുകയും അതുവഴി ഭാരിച്ച ധനം സമ്പാദിക്കുകയും ചെയ്‌തു. ആസ്റ്റ്രിയന്‍ ചക്രവർത്തിയിൽനിന്നും പ്രഷ്യയിലെ രാജാവിൽനിന്നും ലഭിച്ചവ ഉള്‍പ്പെടെ വളരെയധികം ബഹുമതികള്‍ക്ക്‌ ആൽഡ്രിഡ്‌ജ്‌ പാത്രമായി.

1863-ൽ ഇദ്ദേഹം ബ്രിട്ടിഷ്‌ പൗരത്വം സ്വീകരിച്ചു. റഷ്യയിലേക്കു പോകുന്നവഴി പോളണ്ടിൽവച്ച്‌ 1867 ആഗ. 10-ന്‌ ആൽഡ്രിഡ്‌ജ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍