This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡോസ്റ്റിറോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:09, 2 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽഡോസ്റ്റിറോണ്‍

Aldosterone

ഒരു സ്റ്റിറോയ്‌ഡ്‌ ഹോർമോണ്‍. പോത്തിന്റെ അഡ്രിനൽഗ്രന്ഥിയിൽനിന്നാണ്‌ ഈ ഹോർമോണ്‍ ആദ്യമായി (1952) പൃഥക്കരിക്കപ്പെട്ടത്‌. (ഒരു കി. ഗ്രാം ഗ്രന്ഥിയിൽനിന്ന്‌ 45-49 മൈക്രാഗ്രാം.) മറ്റു സ്റ്റീറോയിഡുകളിൽനിന്ന്‌ ഇപ്പോള്‍ ആൽഡോസ്റ്റിറോണ്‍ സംശ്ലേഷണം ചെയ്യാം. ഇതിന്റെ രാസ സംരചന: ശരീരത്തിലെ ഇലക്‌ട്രാലൈറ്റ്‌ ഉപാപചയത്തെ നിയന്ത്രിക്കുക-ശരീരത്തിൽ സോഡിയം തടഞ്ഞുനിർത്തി പൊട്ടാസിയം വിസർജിക്കുന്നതിനെ സഹായിക്കുക-ആണ്‌ ഈ ഹോർമോണിന്റെ മുഖ്യമായ പ്രവർത്തനം. ഈ രീതിയിൽ പ്രവർത്തിക്കുന്ന ഹോർമോണുകളിൽവച്ച്‌ ഏറ്റവും വീര്യമുള്ളതും ഇതുതന്നെ. അഡ്രിനൽഗ്രന്ഥി എടുത്തുകളഞ്ഞ നായ്‌ക്കളിൽ ഇലക്‌ട്രാലൈറ്റ്‌-സന്തുലിതാവസ്ഥ നിലനിർത്തുവാന്‍ അല്‌പമായ അളവിൽ ഈ ഹോർമോണ്‍ കുത്തിവച്ചാൽ മതി; ഇതിന്റെ സഹായത്തോടെ ആ ജന്തു ജീവിക്കുന്നതു കാണാം. ഈ ഹോർമോണിന്‌ ഇലക്‌ട്രാകോർടിന്‍ എന്നും പേരുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍