This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആറ്റൂർ ചെപ്പേട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആറ്റൂർ ചെപ്പേട്
തെക്കന്‍ തിരുവിതാംകൂറിൽ വിളവംകോടു താലൂക്കിൽ ആറ്റൂർ പകുതിയിൽ (ഇപ്പോള്‍ തമിഴ്നാട്) നിന്നു കണ്ടെടുക്കപ്പെട്ട ഒരു താമ്രശാസനം. കൊ.വ. 426-ാമാണ്ട് മേടം 19-നാണ് (എ.ഡി. 1251) ശാസനകാലം. വേണാടു വാഴുന്ന കീഴ്പ്പേരൂർ ശ്രീ വീര ഇരവി ഉദയമാർത്താണ്ഡവർമ തിരുവടി മലണ്ഡലത്തു കച്ചറ്റൂർ ദേശത്തു പൂവങ്കവിളാകത്ത് കോയിക്കൽ തമ്പി ഇരവി കേരള വിക്രമ ഉടയാർക്കു മുത്തളക്കുറിച്ചി മഹാദേവ ക്ഷേത്രത്തിലെ കോയ്മാവകാശം വിട്ടുകൊടുത്തതായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഭാഷാപരമായും മറ്റുമുള്ള പരിഗണനകളുടെ അടിസ്ഥാനത്തിൽ ഈ രേഖ കൃത്രിമ സൃഷ്ടിയാണെന്നാണ് പല ചരിത്ര ഗവേഷകന്മാരുടെയും അഭിപ്രായം. (കെ. മഹേശ്വരന് നായർ)