This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർബിട്രജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:16, 1 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർബിട്രജ്‌

Arbitrage

വിവിധവിപണികളിലെ വിലവ്യത്യാസം പ്രയോജനപ്പെടുത്തി ഒരു വിപണിയിൽനിന്നു വാങ്ങി ഉടന്‍തന്നെ മറുകച്ചവടം ചെയ്യുന്ന സമ്പ്രദായം. ഇത്‌ ഏറിയകൂറും സ്റ്റോക്കുകളുടെയും ഓഹരികളുടെയും സ്വർണം, വെള്ളി മുതലായ വിലപ്പെട്ട ലോഹങ്ങളുടെയും വിദേശനാണ്യത്തിന്റെയും വ്യാപാരത്തിലാണ്‌ നടക്കുന്നത്‌. ഒരു ആർബിട്രജർ (വ്യാപാരി) ന്യൂയോർക്കിലെ വിപണിയിൽനിന്ന്‌ ബ്രിട്ടനിലെ നാണയമായ പവന്‍ അമേരിക്കന്‍ ഡോളർ കൊടുത്തുവാങ്ങുകയും അത്‌ ലണ്ടനിൽ വിറ്റ്‌ ഡോളർ വാങ്ങുകയും ചെയ്യുന്നത്‌ ഇതിനുദാഹരണമാണ്‌.

ഏതെങ്കിലും രാജ്യത്തെ വിലനിലവാരത്തിന്‌ അവിടുത്തെ സാമ്പത്തികമോ രാഷ്‌ട്രീയമോ ആയ പ്രത്യേകതമൂലം മാറ്റം സംഭവിച്ചാൽ അത്‌ മറ്റു ലോകവിപണികളെ സത്വരമായോ സാവധാനമായോ ബാധിക്കുന്നു. അതിനാൽ ആർബിട്രജിലെ ലാഭനിരക്ക്‌ അവിചാരിതനഷ്‌ടസാധ്യതകളെ ആശ്രയിച്ച്‌ ഏറിയും കുറഞ്ഞുമിരിക്കും. വിദേശവ്യാപാരം തന്നെ ഉദാഹരണമായി എടുക്കാം: ലണ്ടനിലെയും പാരിസിലെയും വ്യാപാരികള്‍ വിദേശനാണ്യവിനിമയം നടത്തുന്നത്‌ പവന്റെ അടിസ്ഥാനത്തിലാണെങ്കിൽ അതിൽ അവിചാരിതനഷ്‌ടം വളരെയധികം ഉണ്ടാകാറില്ല. അത്തരം ഇടപാടുകള്‍ ടെലിഫോണിലൂടെ നടത്തുന്നതിനാൽ ഏതവസരത്തിലും വ്യാപാരം നിർത്താവുന്നതാണ്‌. നേരേമറിച്ച്‌, പ്രസ്‌തുത വ്യാപാരികള്‍ സ്വിസ്‌ ഫ്രാങ്കിന്റെയോ അമേരിക്കന്‍ ഡോളറിന്റെയോ അടിസ്ഥാനത്തിലാണ്‌ വ്യാപാരം നടത്തുന്നതെങ്കിൽ പ്രസ്‌തുത നാണ്യങ്ങള്‍ക്ക്‌ അതതുരാജ്യങ്ങളിലെ വിദേശവിനിമയമൂല്യത്തിലുണ്ടാകുന്ന വ്യത്യാസത്തെ ആശ്രയിച്ചിരിക്കും ലാഭനഷ്‌ടങ്ങള്‍. വിവിധ വിപണികളിലെ വിലനിലവാരം ഏകീകരിക്കാന്‍ ആർബിട്രജ്‌ സഹായകമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍