This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർജന്റീന, ലാ (1890 ? - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

00:36, 1 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർജന്റീന, ലാ (1890 ? - 1936)

സ്‌പാനിഷ്‌ നർത്തകി 1890? -ൽ ബ്യൂനസ്‌ അയർസിൽ ജനിച്ചു. യഥാർഥ പേര്‌ അന്റോണിയ മെർസെ എന്നാണ്‌. നൃത്തകലാപാരമ്പര്യമുള്ളതായിരുന്നു ഇവരുടെ കുടുംബം. പിതാവിന്റെ ശിക്ഷണത്തിൽ നാലു വയസ്സുമുതൽ ബാലേ അഭ്യസിക്കുകയും 14-ാമത്തെ വയസ്സോടുകൂടി സ്‌പെയിന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രംഗവേദികളിൽ കലാപ്രകടനം നടത്തിത്തുടങ്ങുകയും ചെയ്‌തു. 1920-നു ശേഷം ആർജന്റീനയുടെ നൃത്തകലാവൈദഗ്‌ധ്യത്തിന്‌ പാരീസിൽ വമ്പിച്ച അംഗീകാരം ലഭിച്ചു. തുടർന്നുള്ള 15 വർഷം യൂറോപ്പു മുഴുവന്‍ ഇവർ പര്യടനം നടത്തുകയുണ്ടായി; ആറ്‌ പ്രാവശ്യം വടക്കേ അമേരിക്കയും മൂന്ന്‌ തവണ തെക്കേ അമേരിക്കയും സന്ദർശിച്ചു. പാവ്‌ലോവയ്‌ക്കുശേഷം പൗരസ്‌ത്യദേശങ്ങള്‍ സന്ദർശിച്ച ആദ്യത്തെ പാശ്ചാത്യ നർത്തകി ആർജന്റീനയാണ്‌. പ്രത്യേകനൃത്തസംഘം കൂടാതെ പിയാനോയുടെ പശ്ചാത്തലത്തിൽ, ഒറ്റയ്‌ക്കാണ്‌ ആർജന്റീന നൃത്തപരിപാടി നടത്തിയിരുന്നത്‌. തന്റെ തലമുറയിലെ ഏറ്റവും കീർത്തികേട്ട, സർഗാങ്ങകശക്തിയുള്ള സ്‌പാനിഷ്‌ നർത്തകി എന്ന നിലയിലാണ്‌ ആർജന്റീനാ അറിയപ്പെടുന്നത്‌. നൃത്തകലയിൽ ആർജന്റീനാ നടത്തിയ പരീക്ഷണങ്ങള്‍ ഒരു നവീന ക്ലാസിക്‌ രീതിയുടെ ഉദ്‌ഭവത്തിനും സ്‌പാനിഷ്‌ നൃത്തകലയുടെ നവോത്ഥാനത്തിനും സഹായകമായി. സംഗീതവിദുഷി കൂടിയായിരുന്ന ആർജന്റീന ഐബീരിയന്‍ ക്ലാസിക്കൽ ഗാനരചയിതാക്കളുടെ സംഗീതത്തിന്‌ നൃത്തത്തിൽകൂടി വ്യാഖ്യാനം നല്‌കുകയുണ്ടായി. 1936 ജൂല. 18-ന്‌ ഫ്രാന്‍സിൽവച്ച്‌ ഇവർ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍