This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർച്ചർമസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

00:32, 1 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർച്ചർമസ്‌

Archurmus

ബി.സി. 6-ാം ശ.-ത്തിൽ ഗ്രീസിലെ കെന്‍ എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്ന ഒരു ശില്‌പി. ഉടയാടകള്‍ക്കുള്ളിൽ ആച്ഛാദിതമായ സ്‌ത്രണസൗന്ദര്യം വെച്ചക്കല്ലിൽ ആകർഷകമായി ആവിഷ്‌കരിക്കുന്നതിൽ പ്രാഗല്‌ഭ്യം നേടിയ മിച്ചിയാദേസ്‌ എന്ന പ്രശസ്‌തശില്‌പിയുടെ പുത്രനാണ്‌ ഇദ്ദേഹം. ബുപലസ്‌, അഥെനീസ്‌ എന്നീ സഹോദരന്മാരോടൊപ്പം ആർച്ചർമസും ശില്‌പകലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവരെല്ലാം തന്നെ ഉടയാടകളോടുകൂടിയ സ്‌ത്രീ രൂപങ്ങള്‍ വെച്ചക്കല്ലിൽ നിർമിക്കുന്നതിൽ പ്രശസ്‌തിയാർജിച്ചവരായിരുന്നു. ആർച്ചർമസിന്റെ ഏറ്റവും വലിയ സംഭാവന വിജയത്തിനും പ്രമത്തിനും മൂർത്തഭാവംകൊടുത്ത്‌ അവയ്‌ക്ക്‌ ചിറകുകള്‍ നല്‌കി ആവിഷ്‌കരിക്കുന്നതിനു തുടക്കം കുറിച്ചു എന്നതാണ്‌. മിച്ചിയാദേസിന്റെയും ആർച്ചർമസിന്റെയും പേരു രേഖപ്പെടുത്തിയിട്ടുള്ളതും അതിവേഗം പറന്നുപോകുന്നതായി സൂചിപ്പിക്കുന്നവിധം ചിറകുകളോടുകൂടിയതുമായ ഒരു സ്‌ത്രീയുടെ വിഗ്രഹം ഘടിപ്പിച്ചിട്ടുള്ള ഒരു പ്രതിമയുടെ പാദഭാഗം ദിലോസിൽനിന്നും ലഭിച്ചിട്ടുണ്ട്‌. ഇത്‌ ഗവേഷകരുടെ താത്‌പര്യം വർധിപ്പിക്കുകയും അവർ അതിനെ ആർച്ചർമസിന്റെ വിജയപ്രതിമയായി പരിഗണിക്കുകയും ചെയ്‌തു; തുടർന്നു നടന്ന പരീക്ഷണങ്ങള്‍ അത്‌ ഒരു "സ്‌ത്രീനരസിംഹ'ത്തിന്റെ പ്രതിമയെ വഹിച്ചിരുന്ന ചുവടുപടിയാണെന്നു തെളിയിച്ചു; എങ്കിലും വിജയം, പ്രമം എന്നിവയ്‌ക്ക്‌ പ്രതീകാങ്ങകമായ ആവിഷ്‌കരണശൈലി അവതരിപ്പിച്ച ഒരു പ്രതിമാശില്‌പി എന്ന നിലയിൽ ആർച്ചർമസിനുള്ള സ്ഥാനം അദ്വിതീയമായിതന്നെ നിലക്കൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍