This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആബ്സിന്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആബ്സിന്ത്
Absinthe
ഒരുതരം മദ്യം. ഫ്രഞ്ചുകാരനായ ഡോ. ഓർഡിനേർ ആണ് ഇത് ആദ്യമായി തയ്യാറാക്കിയത് (18-ാം ശ.). പച്ചകലർന്ന മഞ്ഞനിറവും ചവർപ്പുരുചിയുമുള്ള ഇതിൽ ഏകദേശം 68 ശ.മാ. ചാരായം അടങ്ങിയിട്ടുണ്ട്. നീലമ്പാല (ംീൃാ ംീീറ), ശതകുപ്പ, ജീരകം, അതിമധുരം, വയമ്പ്, ഡിറ്റനി എന്ന ഔഷധച്ചെടിയുടെ ഇല, മറ്റ് ഔഷധച്ചെടികളുടെ വേരുകള്‍ എന്നിവയാണ് ആബ്സിന്ത് തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്.
ഓർഡിനേർ, ഫ്രഞ്ചുവിപ്ലശ്ശവകാലത്ത് സ്വിറ്റ്സർലണ്ടിലേക്ക് പോകുകയുണ്ടായി. അവിടത്തുകാരനായ ഹെന്റി ലൂയിപെർനോ 1797-ൽ ഓർഡിനേറിൽനിന്ന് ആബ്സിന്തിന്റെ നിർമാണവിധി വിലയ്ക്കുവാങ്ങുകയും ഒരു വ്യവസായം എന്ന നിലയിൽ പ്രസ്തുത മദ്യത്തിന്റെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്തു. ഫ്രഞ്ചു പടയാളികള്‍ ഇതിനെ ഉന്‍മേഷദായകവസ്തുവായും വാജീകരണ ഔഷധമായും കരുതി ധാരാളം ഉപയോഗിച്ചിരുന്നു. കടുത്ത ശക്തിയുള്ള ഈ ദ്രാവകം തണുത്ത ജലത്തിൽ തുള്ളിതുള്ളിയായി കലർത്തുന്നു; വെള്ളത്തോടു ചേരുമ്പോള്‍ ഇതിന് പാലിന്റെ നിറം ലഭിക്കും. പാരിസിൽ ഇതിനെ "ഗ്രീന്‍മ്യൂസ്' എന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ അധികമായ ഉപയോഗം വിഭ്രാന്തി, മിഥ്യാദർശനങ്ങള്‍, മനോവൈകല്യങ്ങള്‍ എന്നിവ സംജാതമാക്കാന്‍ പര്യാപ്തമാണെന്ന് കണ്ടതോടെ ഇതിന്റെ ഉത്പാദനം 1908-ൽ സ്വിറ്റ്സർലണ്ടിലും 1915-ൽ ഫ്രാന്‍സിലും അതിനുശേഷം യു.എസ്. ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു. 1918-ൽ ആബ്സിന്ത് ഉത്പാദിപ്പിക്കുവാന്‍ പെർനോ ഫിൽസ് സണ്‍സ് എന്ന കമ്പനി സ്പെയിനിലെ ടറാഗോണയിൽ ഒരു സ്ഥാപനം ഉണ്ടാക്കി. 1936-ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ആഭ്യന്തര യുദ്ധത്തെത്തുടർന്ന് ഈ സ്ഥാപനം പൂട്ടിയിടുകയുണ്ടായി. ആബ്സിന്തിന്റെ ദോഷവശങ്ങള്‍ക്ക് കാരണം നീലമ്പാലയുടെ ഉപയോഗമാണ്; അതുകൊണ്ട് 1936-നുശേഷം നീലമ്പാല ഉപയോഗിക്കാതെയാണ് ആബ്സിന്ത് ഉത്പാദിപ്പിക്കപ്പെടുന്നത്.