This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്‍സൂസ് കൗണ്‍സിൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആന്‍സൂസ് കൗണ്‍സിൽ
Anzus Council
ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്, യു.എസ്. എന്നീ മൂന്നു രാഷ്ട്രങ്ങള്‍ ചേർന്ന് 1951-ൽ രൂപവത്കരിച്ച ഒരു അന്തരാഷ്ട്രസംഘടന. ഘടകരാജ്യങ്ങളുടെ പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേർത്താണ് ആന്‍സൂസ് (അ.ച.ദ ഡ.ട.)എന്ന സംജ്ഞയ്ക്കു രൂപം നല്കപ്പെട്ടിട്ടുള്ളത്. ആന്‍സൂസ് കൗണ്‍സിൽ ഒരു സൈനികസഖ്യം കൂടിയാണ്. ഈ മൂന്നു രാഷ്ട്രങ്ങളിൽ ഏതെങ്കിലും ഒന്ന് ആക്രമിക്കപ്പെടുകയാണെങ്കിൽ മറ്റ് രണ്ടു രാഷ്ട്രങ്ങളും സഹായിക്കണമെന്നാണ് ഇവ തമ്മിലുള്ള കരാർ. അന്താരാഷ്ട്ര കമ്യൂണിസത്തിന്റെ വ്യാപനത്തിനെതിരായി സംഘടിപ്പിക്കപ്പെട്ട ഈ സഖ്യം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്.