This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റോണിയാഡി, യൂജീന്‍ മൈക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:34, 8 ജൂണ്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്റോണിയാഡി, യൂജീന്‍ മൈക്കള്‍

Antoniadi,Eugene Michale(1870-1944)

ഗ്രീക്-ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും. ഇദ്ദേഹത്തിന്റെ രണ്ട് ശാസ്ത്ര ഗ്രന്ഥങ്ങള്‍ ക്ലാസ്സിക് ജ്യോതിശ്ശാസ്ത്രത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു.

1870-ല്‍ ഇദ്ദേഹം ഇസ്താന്‍ബൂളില്‍ ജനിച്ചു. ഫ്രാന്‍സിലെ ജ്യൂവിസി ഒബ്സര്‍വേറ്ററിയില്‍ ക്യാമിലി ഫ്ളമാരിയോണിന്റെ കൂടെ വാന നിരീക്ഷണത്തിലേര്‍പ്പെട്ട അന്റോണിയാഡി, ബുധന്‍, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ പല സവിശേഷതകളും നിരീക്ഷിക്കുകയുണ്ടായി. 1896 മുതല്‍ 1917 വരെ ബ്രിട്ടീഷ് അസ്ട്രോണമിക്കല്‍ അസോസിയേഷന്റെ ചൊവ്വാ നിരീക്ഷണ സംഘത്തില്‍ അംഗമായിരുന്ന ഇദ്ദേഹം, തന്റെ കണ്ടെത്തലുകള്‍ പ്രബന്ധങ്ങളിലൂടെ അവതരിപ്പിക്കുകയുണ്ടായി.

ലാപ്ലാനറ്റെ മാര്‍സ് (La planete mars, 1930), ലാ പ്ലാനറ്റെ മെര്‍ക്കുറെ (La planete mercure, 1934) എന്നിവയാണ് അന്റോണിയാഡിയുടെ ശ്രദ്ധേയമായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങള്‍. ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളെ സംബന്ധിച്ച തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ഇതര ജ്യോതിശ്ശാസ്ത്രകാരന്മാരുടെ കണ്ടെത്തലുകളുടെ ചരിത്രവുമൊക്കെയാണ് ഈ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം. കൂടാതെ, ജ്യോതിശ്ശാസ്ത്ര ചരിത്രത്തെ മുന്‍ നിര്‍ത്തിയും ഇദ്ദേഹം ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 1944 ഫെബ്രുവരി 10-ന് ഫ്രാന്‍സിലെ മ്യുഡോണില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍