This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 7 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗൂര്‍

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള ഒരു തീര്‍ഥാടന കേന്ദ്രം. നാഗപട്ടണത്തുനിന്ന് സു. 10 കി.മീ. വ. സ്ഥിതിചെയ്യുന്ന നാഗൂറിന്റെ പ്രശസ്തിക്കുകാരണം ഇവിടത്തെ 'നാഗൂര്‍ ദര്‍ഗ' എന്ന മുസ്ലിം ദേവാലയമാണ്.

Image:nagore Dargah.png

വിശുദ്ധ ഷാഹുല്‍ ഹമീദി(മീരാന്‍ സാഹിബ്)ന്റെ ശവകുടീരമാണ് നാഗുര്‍ ദര്‍ഗ. നാഗൂരില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തെ തഞ്ചാവൂരിലെ ഭരണാധികാരികള്‍ പോലും ആദരിച്ചിരുന്നു. നാഗൂര്‍ പള്ളിയില്‍ വര്‍ഷംതോറും നടത്തുന്ന 'കൊന്തോരി' (Kondori) മഹോത്സവത്തില്‍ പങ്കെടുക്കാന്‍ തദ്ദേശവാസികളെക്കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍നിന്ന് ജാതി-മതഭേദമെന്യേ നിരവധി പേര്‍ എത്താറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%97%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍