This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിമാന്ദ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗ്നിമാന്ദ്യം
ഉ്യുലുശെമ
ആമാശയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെയാകുകയും പചനപ്രക്രിയയ്ക്ക് മാന്ദ്യം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥ.
നന്നായി ചവച്ചരയ്ക്കാതെ കഴിക്കുന്ന ഭക്ഷണം, അനവസരത്തിലുള്ള ഭക്ഷണശീലം, പുകവലി, മദ്യപാനം എന്നിവയോടൊപ്പം ഉത്കണ്ഠാകുലമായ മാനസികാവസ്ഥ ഇവയെല്ലാം പചന പ്രക്രിയയെ വികലമാക്കും. ഉപവാസം, ഉറക്കമിളക്കല്‍, വീര്യം കൂടിയ ഔഷധങ്ങളുടെ നിരന്തരോപയോഗം, കുടലിലെ അന്തഃസ്രാവങ്ങളുടെ ക്രമക്കേടുകള്‍, പിത്തസഞ്ചിയിലുണ്ടാകുന്ന രോഗങ്ങള്‍ ഇവയെല്ലാം കൊണ്ട് അഗ്നിമാന്ദ്യം ഉണ്ടാകാം.
ഭക്ഷണം കഴിച്ചാലുടന്‍ അസ്വസ്ഥത തോന്നുക, മേല്‍വയറുവീര്‍പ്പ്, ഉദരഭാഗത്ത് എന്തോ നിറഞ്ഞിരിക്കുന്നതുപോലുളള വീര്‍പ്പുമുട്ടല്‍, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ ഇവയെല്ലാം അഗ്നിമാന്ദ്യം അഥവാ ദഹനമാന്ദ്യത്തിന്റെ ഫലമായി ഉണ്ടാകാറുണ്ട്.
ജഠരാഗ്നി (ദഹനശക്തി)യുടെ അനോരോഗ്യകരമായ അവസ്ഥമാറ്റത്തക്കവിധം അഗ്നിദീപ്തിയുണ്ടാക്കുന്ന ഔഷാധാഹാരവിഹാരങ്ങള്‍ ശീലിക്കുന്നതോടൊപ്പം അജീര്‍ണഹരമായ ചികിത്സയും ചെയ്യേണ്ടതാണ്.
(ഡോ. പ്രിയ എസ്.)