This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരദന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:56, 25 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാരദന്‍

പുരാണപ്രസിദ്ധനായ ഒരു മുനി. നാരം എന്നതിന് പരമാത്മവിഷയകമായ ജ്ഞാനം എന്നര്‍ഥം. ഇതിനെ ദാനം ചെയ്യുന്നവന്‍ നാദരന്‍. പരമാത്മാവിനെ സംബന്ധിച്ച ജ്ഞാനത്തെ - നാരത്തെ നല്‍കുന്നതുകൊണ്ട് നാരദന്‍ എന്ന് നാരദശബ്ദത്തിന് അര്‍ഥം കോശഗ്രന്ഥങ്ങളില്‍ നല്കിയിരിക്കുന്നു. വിഷ്ണുഭക്തനായ ഈ മുനി തന്റെ മഹതി എന്ന വീണയില്‍ സാമഗാനങ്ങളും ആലപിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിക്കുന്നതായി പറയുന്നു. "ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരമന്ത്രം സദാ ജപിക്കുന്നു ഈ മുനി. ഇതിഹാസ പുരാണങ്ങളില്‍ നാരദനെക്കുറിച്ച് വിസ്തൃതമായ പരാമര്‍ശങ്ങളുണ്ട്. മനുഷ്യര്‍ ദുഃഖിതരായിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യക്ഷപ്പെട്ട് ആധ്യാത്മികോപദേശം നല്‍കുന്ന ദിവ്യവ്യക്തിയായി നാരദനെ ചിത്രീകരിക്കുന്നു. വാല്മീകിക്ക് രാമായണവും വേദവ്യാസന് മഹാഭാരതം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളും രചിക്കുന്നതിനുള്ള പ്രേരണ നല്കിയത് നാരദനാണ് എന്നാണ് ഐതിഹ്യം.

ബ്രഹ്മപുത്രനായാണ് നാരദനെ കണക്കാക്കപ്പെട്ടു പോരുന്നത്. ഉപബര്‍ഹണന്‍, കലാവതിയുടെ പുത്രന്‍ കപി, ദക്ഷപുത്രന്‍, പുഴു എന്ന് തുടങ്ങി നാരദന് പ്രധാനമായും ഏഴില്‍പ്പരം ജന്മങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%A6%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍