This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗേശഭട്ടന്‍ (17-18 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:52, 3 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗേശഭട്ടന്‍ (17-18 ശ.)

സംസ്കൃത പണ്ഡിതനും വൈയാകരണനും. മഹാരാഷ്ട്രയിലെ സതാറാ ജില്ലയിലെ താസ്ഗോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ കാലം 17-ാം ശ.-ത്തിന്റെ ഉത്തരാര്‍ധവും 18-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധവുമായി വരുന്നു. മതാപിതാക്കള്‍ സതീദേവിയും, ശിവഭട്ടനും. പ്രസിദ്ധവൈയാകരണനായ ഭട്ടോജിദീക്ഷിതരുടെ ചെറുമകനും, ഹരിദീക്ഷിതരുടെ ശിഷ്യനുമായിരുന്ന ഇദ്ദേഹം കാശിയിലായിരുന്നു ഉപരിപഠനം നടത്തിയത്. നാട്ടുരാജ്യമായിരുന്ന ശൃംഗിവേരപുരത്തിന്റെ (ഇന്നത്തെ സിങ്രൂര്‍) അധിപനായിരുന്ന രാമസിംഹന്റെ ആശ്രിതനായി കഴിഞ്ഞു. ഈ രാജ്യം അലഹബാദില്‍നിന്ന് ഏതാനും മൈല്‍ വടക്കായി സ്ഥിതിചെയ്യുന്നു. കാലേ എന്നൊരു അപരനാമം നാഗേശഭട്ടന് ഉണ്ടായിരുന്നു. ഒരു ഋഗ്വേദീയ ബ്രാഹ്മണനായ നാഗേശഭട്ടന്‍ സ്വകൃതിയായ ലഘുശബ്ദേന്ദുശേഖരത്തില്‍ മാതാപിതാക്കളെ കുറിച്ച്,

'ശിവഭട്ടസുതോ ധീമാന്‍

സതീദേവ്യാസ്തു ഗര്‍ഭജഃ

എന്നു പരാമര്‍ശിക്കുന്നുണ്ട്.

നാഗേശഭട്ടന്‍, നാഗോജിഭട്ടന്‍, നാഗേശന്‍ തുടങ്ങിയ പേരുകളില്‍ ഇദ്ദേഹം പ്രസിദ്ധനാണ്.

നാഗേശഭട്ടന്റെ കൃതികള്‍ ഭൂരിഭാഗവും വ്യാഖ്യാനങ്ങളാണ്. ധര്‍മശാസ്ത്രപരമായ 14-ഉം, അലങ്കാര ശാസ്ത്രത്തില്‍ 3-ഉം, യോഗശാസ്ത്രത്തെ സംബന്ധിച്ച് 1-ഉം, വ്യാകരണസംബന്ധമായി 6-ഉം കൃതികള്‍ കൂടുതല്‍ പ്രസിദ്ധമാണ്. കൂടാതെ വാല്മീകി രാമായണം, അധ്യാത്മരാമായണം, സപ്തശതി, ഗീതഗോവിന്ദം, സുധാലഹരി എന്നിവയ്ക്ക് രചിച്ച സുദീര്‍ഘങ്ങളായ വ്യാഖ്യാനങ്ങളും പ്രത്യേകം ശ്രദ്ധേയങ്ങളാണ്.

മഹാപണ്ഡിതനും, കുശാഗ്രബുദ്ധിയുമായ നാഗേശഭട്ടന്‍ ശാസ്ത്ര-സാഹിത്യമേഖലകളിലായി നൂറോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ധര്‍മശാസ്ത്രം, യോഗം, വേദാന്തം, അലങ്കാരശാസ്ത്രം, സാഹിത്യം, വ്യാകരണം, മീമാംസ, ഇതിഹാസ പുരാണങ്ങള്‍ തുടങ്ങിയവയില്‍ പ്രാഗല്ഭ്യം നേടിയിരുന്ന ഇദ്ദേഹത്തിന്റെ മികച്ച സംഭാവന വ്യാകരണരംഗത്താണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വ്യാകരണഗ്രന്ഥങ്ങള്‍ ഇവയാണ്: ഉദ്യോതം (കാത്യായനന്റെ മഹാഭാഷ്യത്തിനുള്ള വ്യാഖ്യാനം), ശബ്ദേന്ദുശേഖരം (ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൌമുദിയുടെ വ്യാഖ്യാനം), പരിഭാഷേന്ദുശേഖരം (പാണിനീയസൂത്രങ്ങളുടെ അര്‍ഥബോധനത്തിന് ഉപകരിക്കുന്ന നിയമങ്ങള്‍), ലഘുശബ്ദരത്നം (ഭട്ടോജിദീക്ഷിതരുടെ പ്രൌഢമനോരമയ്ക്കുള്ള വ്യാഖ്യാനം), വിഷമി (ഭട്ടോജിദീക്ഷിതരുടെ ശബ്ദകൌസ്തുഭത്തിനുള്ള വ്യാഖ്യാനം) വൈയാകരണസിദ്ധാന്തമഞ്ജൂഷ. നാഗേശഭട്ടന്റെ കൃതികളില്‍ കൂടുതല്‍ പ്രസിദ്ധം ശബ്ദേന്ദു ശേഖരവും, വൈയാകരണ സിദ്ധാന്തമഞ്ജൂഷയുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍