This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:12, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവതി

ഒരു നിത്യഹരിത വൃക്ഷം. ഇലെയോകാര്‍പേസീ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാ.നാ.: ഇലെയോകാര്‍പ്പസ് ട്യൂബര്‍ക്കുലേറ്റസ് (Elaeocarpus tuberculatus) എന്നാണ്. പശ്ചിമഘട്ടത്തില്‍ സാധാരണയായി കാണപ്പെടുന്ന ഈ വൃക്ഷം ഏകദേശം 30 മീറ്ററോളം ഉയരത്തില്‍ വളരും. രുദ്രാക്ഷമരവുമായി (ഇ. ഗാനിട്രസ്) ഇതിന് ഏറെ സാമ്യമുണ്ടെങ്കിലും ഇത് രുദ്രാക്ഷമല്ല.

നവതിയുടെ ഇലകള്‍ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. അപാണ്ഡാ(obovate)കൃതിയുള്ള ഇലകള്‍ ശാഖാഗ്രങ്ങളില്‍ തിങ്ങിഞെരുങ്ങിക്കാണപ്പെടുന്നു. നേര്‍ത്ത തിളക്കമുള്ള ഇലകളുടെ അടിവശം ലോമാവൃതമായിരിക്കും. ഇലകള്‍ കൊഴിയാറാകുമ്പോള്‍ ചുവപ്പു നിറമാകും. ഏപ്രില്‍-മേയ് മാസങ്ങളാണ് പുഷ്പകാലം. പൂങ്കുല ജടിലലോമാവൃതമായ സ്തൂപമഞ്ജരിയാണ്. വെളുത്ത നിറമുള്ള പുഷ്പങ്ങള്‍, സുഗന്ധവാഹികളാണ്. ദളങ്ങളും, ബാഹ്യദളങ്ങളും അഞ്ച് വീതമുണ്ട്. ഓരോ പുഷ്പത്തിലും 80-ഓളം കേസരങ്ങള്‍ ഉണ്ടായിരിക്കും. കായ ജൂലൈ-ആഗസ്റ്റ് മാസത്തോടെ വിളയുന്നു. വിളഞ്ഞ കായയ്ക്ക് പച്ചനിറമാണ്. കായയ്ക്ക് ജീവനക്ഷമത കുറവായതിനാല്‍ സ്വാഭാവിക പുനരുദ്ഭവം കുറവാണ്. വിത്തുകള്‍, മുഴകള്‍ നിറഞ്ഞ പ്രതലത്തോടു കൂടിയവയാണ്. ബലവും ഭാരവുമുള്ള നവതിയുടെ തടി പ്ളൈവുഡ്, തീപ്പെട്ടി എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. നവതിയുടെ തൊലിക്ക് ഔഷധഗുണമുണ്ട്. തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം വാതചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍