This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരേന്ദ്ര കര്‍മാര്‍ക്കര്‍ (1957 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:02, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നരേന്ദ്ര കര്‍മാര്‍ക്കര്‍ (1957 - )

പ്രസിദ്ധനായ ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞന്‍. കര്‍മാക്സ് അല്‍ഗോരിതം വികസിപ്പിച്ചെടുക്കുക വഴി ലോകപ്രസിദ്ധനായി. 1957-ല്‍ ജനിച്ചു. 1978-ല്‍ ബോംബെ ഐ.ഐ.ടി.യില്‍ നിന്നും ബി.ടെക് ബിരുദം നേടിയ കര്‍മാര്‍ക്കര്‍ കാലിഫോര്‍ണിയ സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എം.എസ്. ബിരുദവും, കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്.ഡി.യും നേടി.

1987 മുതല്‍ ന്യൂജേഴ്സിയിലെ പ്രസിദ്ധമായ ബെല്‍ ലബോറട്ടറിയില്‍ ഫെല്ലോ ആയി സേവനമനുഷ്ഠിക്കുന്നു. അവിടെ വച്ചാണ് 1984-ല്‍ കര്‍മാര്‍ക്സ് അല്‍ഗോരിതം ആവിഷ്കരിച്ചത്. രേഖീയ പ്രോഗ്രാമിങ് പ്രശ്നങ്ങളെ (liner programming problems) പോളിനോമിയല്‍ സമയത്ത് (polynomial time) നിര്‍ധാരണം ചെയ്യുന്നതിനുള്ള അല്‍ഗോരിതമാണ് ഇത്. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ ഈ അല്‍ഗോരിതം കര്‍മാര്‍ക്കറിന് നേടിക്കൊടുത്തു. ഗണിതശാസ്ത്ര വിഷയങ്ങള്‍ കൂടാതെ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ സാങ്കേതികരംഗത്തും അദ്ദേഹം നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആറ് അമേരിക്കന്‍ പേറ്റെന്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലാണ്.

ബോംബെയിലെ 'ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി'ലെ പ്രൊഫസറായി വളരെക്കാലം സേവനമനുഷ്ഠിച്ച ഇദ്ദേഹം 2006-ല്‍ രത്തന്‍ ടാറ്റായുടെ സാമ്പത്തിക മുതല്‍ മുടക്കില്‍ 'ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിങ്' മേഖലയില്‍ ഒരു കമ്പനി സ്ഥാപിച്ചെങ്കിലും, പിന്നീട് ആ കമ്പനി വിട്ടു.

രാമാനുജന്‍ പ്രൈസ് ഫോര്‍ കംപ്യൂട്ടിങ് (1989), മാര്‍ക്കോണി ഇന്റര്‍നാഷണല്‍ യങ് സയന്റിസ്റ്റ് അവാര്‍ഡ് (1985), ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് ഫൗണ്ടേര്‍സ് പ്രൈസ് (1988) എന്നിവ അവയില്‍ കാര്‍മാര്‍ക്കര്‍ക്കു ലഭിച്ച അവാര്‍ഡുകളില്‍ ചിലതാണ്. നിരവധി അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍