This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരിവേങ്ങ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:00, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നരിവേങ്ങ

Pink Cedar

ലെഗുമിനോസീ (Leguminoseae) സസ്യകുടുംബത്തിലെ ഉപകുടുംബമായ സിസാല്‍പീനിയേസീ (Caesalpiniaceae) യില്‍പ്പെടുന്ന വന്‍വൃക്ഷം. ശാ.നാ. അക്രോകാര്‍പ്പസ് ഫ്രക്സിനിഫോളിയസ് (Acrocarpus fraxinifolius) മുണ്ടാണി എന്ന വ്യവഹാരനാമത്തില്‍ അറിയപ്പെടുന്ന നരിവേങ്ങയ്ക്ക് കുരങ്ങാടി എന്നും പേരുണ്ട്.

ഇന്ത്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ 1300 മീ. വരെ ഉയരമുള്ള മലകളിലാണ് നരിവേങ്ങ സാധാരണയായി കാണപ്പെടുന്നത്. 3000 മി.മീ. മഴ ലഭിക്കുന്ന ഈര്‍പ്പമുള്ള നിത്യഹരിതവനങ്ങളിലാണ് ഇലകൊഴിയും വൃക്ഷമായ ഇവ തഴച്ചുവളരുക. വയനാട്, നീലഗിരി, ആനമല, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഇവ ധാരാളമുണ്ട്.

ധാരാളം ശാഖോപശാഖകളുള്ള നരിവേങ്ങയുടെ ഇളം തണ്ടുകളില്‍ കടുംമഞ്ഞ ലോമങ്ങളുണ്ട്. 30 സെ.മീ.-ഓളം നീളമുള്ള ദ്വിപിച്ഛക ഇലകള്‍ക്ക് മൂന്നോ നാലോ ജോടി പിച്ഛകങ്ങളുണ്ട്. ഓരോ പിച്ഛകത്തിലും അഞ്ചോ ആറോ ജോടി പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തളിരിലകള്‍ക്ക് ചുവപ്പുനിറമാണ്; മൂപ്പെത്തിയ ഇലകള്‍ നല്ല തിളക്കമുള്ളതും. അനുപര്‍ണങ്ങള്‍ പെട്ടെന്ന് കൊഴിഞ്ഞുപോകുന്നു.

ജനു. ഫെ. മാസങ്ങളില്‍ ഇളം ഇലകളോടൊപ്പം പുഷ്പങ്ങളുമുണ്ടാകുന്നു. ഇലകളുടെ കക്ഷ്യങ്ങളില്‍ റസിം പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് ഇളം മഞ്ഞനിറമാണ്. ദ്വിലിംഗിയും ഏകവ്യാസസമമിതവുമായ പുഷ്പങ്ങള്‍ക്ക് ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. ദളപുടത്തില്‍ അഞ്ച് അസമദളങ്ങളാണുള്ളത്. ഓറഞ്ച് നിറത്തിലുള്ള അഞ്ച് സ്വതന്ത്രകേസരങ്ങളുണ്ട്. ഒറ്റ അറമാത്രമുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണ്. നീളംകുറഞ്ഞ വര്‍ത്തിക ഉള്ളിലേക്കു വളഞ്ഞിരിക്കും. കായ് പരന്നതും പൊട്ടിത്തുറക്കുന്നതും 5-10 പരന്ന വിത്തുകളുള്ളതുമാണ്. വിത്തുകള്‍ വഴി പ്രവര്‍ധനം നടക്കുന്നു.

നരിവേങ്ങയുടെ തടിക്ക് കാതലും വെള്ളയും ഉണ്ട്. കാതലിന് മങ്ങിയ ചുവപ്പുനിറമാണ്. ഈടും ബലവും കുറഞ്ഞ തടിയായതിനാല്‍ പലകയായും കഴയായും ഉപയോഗിക്കുന്നു. കടലാസ്സുപള്‍പ്പ് ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍