This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരിപ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:46, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നരിപ്പാട്ട്

ഉത്തരകേരളത്തിലെ നാടോടിനൃത്തമായ കോതാമ്മൂരിയാട്ടത്തിന് പാടാറുള്ള പാട്ട്. കോതാമ്മൂരി എന്ന മുഖ്യ കോലത്തിനോടൊപ്പം നൃത്തം ചെയ്യുന്ന 'മാരിപ്പനിയന്മാര്‍' എന്ന ഹാസ്യാത്മകവേഷങ്ങളാണ് ഈ പാട്ട് പാടുന്നത്. വാദ്യങ്ങളുടെ അകമ്പടിയോടെ ആലപിക്കപ്പെടുന്ന ഈ നാടോടിപ്പാട്ടിന്റെ ഇതിവൃത്തം ഇങ്ങനെ: ഒരിക്കല്‍ അഴീക്കോട് തറയില്‍ ഒരു നരിവന്ന് ചേര്‍ന്നു. അത് പശുക്കളെ കൊന്നുതിന്നുക പതിവാക്കി. എന്നാല്‍ വൈകാതെ കേളന്‍ എന്ന നായാട്ടുകാരന്‍ അതിനെ വെടിവച്ചുകൊന്നു. അയാള്‍ ആ നരിയുടെ ശവവുമെടുത്ത് നാട്ടിലെല്ലാം ഘോഷയാത്രയായി നടന്നു. കേളന്റെ വീരത്വത്തില്‍ സന്തുഷ്ടനായ നാടുവാഴി, കേളനെ പട്ടുംവളയും നല്കി ആദരിച്ചു.

കുറിച്യരുടെ ഇടയിലുള്ള ഒരു നാടോടിക്കലയ്ക്കും നരിപ്പാട്ട് എന്നു പേരുണ്ട്. നോ: കോതാമൂരിയാട്ടം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍