This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരസിംഹസ്വാമി, കെ.എസ്. (1915 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:38, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നരസിംഹസ്വാമി, കെ.എസ്. (1915 - )

കന്നഡ കവി. നരസിംഹസ്വാമി കിക്കേരി സുബ്ബറാവു എന്നാണ് പൂര്‍ണമായ പേര്. കര്‍ണാടകയിലെ മാണ്ഡ്യയിലുള്ള കിക്കേരി എന്ന സ്ഥലത്ത് 1915 ജനു. 26-ന് ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി നോക്കി. വിരമിച്ചശേഷം സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി.

കന്നഡ കവിതയുടെ പുതിയ വഴിത്താരകളിലൂടെ സഞ്ചരിച്ച് ഇരുപതില്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ചു. ഇവയില്‍ മൈസൂരു മല്ലിഗെ (1942) യാണ് പ്രഥമവും പ്രസിദ്ധവുമായ കൃതി.

ഐരാവത, ദീപദമല്ലി, ഉംഗുര തുടങ്ങിയ കാവ്യസമാഹാരങ്ങളില്‍ ഭാവഗീതങ്ങളോടൊപ്പം പ്രേമഗീതങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ശിപാലതെ, മനേയിരു മനേഗെ, തെരെദെ ബാഗിലു, നവപല്ലവ തുടങ്ങിയ കവിതാസമാഹാരങ്ങളിലെ കവിതകളില്‍ കാലം, മരണം, മുതലായ സങ്കീര്‍ണാനുഭവങ്ങളുടെ അന്വേഷണം വരെ എത്തിനില്ക്കുന്നതുകാണാം.

ഇടത്തരക്കാരുടെ മനോഭാവങ്ങളും വികാരങ്ങളും കവിതകളില്‍ അവതരിപ്പിച്ചതിനാല്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു നരസിംഹസ്വാമി. നാടന്‍ശൈലി, ലാളിത്യം, താളലയം, സംഭാഷണഭാഷയുടെ സ്വാരസ്യം, ലഘുഹാസ്യം എന്നിവ നരസിംഹസ്വാമി കവിതയുടെ പ്രത്യേകതകളാണ്.

മേല്പറഞ്ഞ കാവ്യകൃതികള്‍ക്കു പുറമേ, ഉപവന (1958) എന്ന ലേഖനസമാഹാരവും രചിച്ചിട്ടുണ്ട്. കര്‍ണാടക രാജ്യോത്സവ അവാര്‍ഡ് (1972), കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് (1973, 1977) തുടങ്ങി നിരവധി അവാര്‍ഡുകള്‍ നരസിംഹസ്വാമിക്ക് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍