This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയന്‍ മന്ത്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:35, 21 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നയന്‍ മന്ത്സ്

Nine months

ഹംഗേറിയന്‍ ചലച്ചിത്രകാരിയായ മാര്‍ത്താ മെസാറോസിന്റെ ഒരു സ്ത്രീപക്ഷ ചലച്ചിത്രം.

1976-ലാണ് 'നയന്‍ മന്ത്സ്' നിര്‍മിക്കപ്പെട്ടത്. ഒരു ചെറിയ വ്യവസായനഗരത്തിലാണ് കഥ നടക്കുന്നത്. നായികയായ ജൂലി തന്റെ പ്രേമബന്ധത്തിന്റെ ബാക്കിപത്രമായ കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ തീരുമാനമെടുക്കുന്നു. അങ്ങനെയാണവള്‍ ഫാക്ടറിയില്‍ പണിയെടുക്കാനെത്തുന്നത്. ഒപ്പമവള്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്യുന്നു. ഫാക്ടറിയിലെ ഫോര്‍മാനായ ജാനോസുമായുള്ള ബന്ധം അവളെ പ്രതിസന്ധിയിലകപ്പെടുത്തുന്നു. അയാളില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കുന്നു. അതോടെ ജൂലി പഠനവും ജോലിയുമുപേക്ഷിക്കണമെന്ന് ജാനോസ് നിര്‍ബന്ധിക്കാന്‍ തുടങ്ങുന്നു. അതിനു തയ്യാറാവാതെ അവള്‍ ജാനോസിനെ ഉപേക്ഷിക്കുന്നു; രണ്ടാമത്തെ കുട്ടിയെയും വളര്‍ത്താന്‍ തയ്യാറാവുന്നു.

സംഭവങ്ങള്‍ കഴിയുന്നത്ര യാഥാര്‍ഥ്യനിഷ്ഠയോടെ അവതരിപ്പിക്കാനുള്ള മെസാറോസിന്റെ വ്യഗ്രതയുടെ നിദര്‍ശനമാണ് 'നയന്‍ മന്ത്സി'ലെ അന്ത്യരംഗം. ജൂലിയുടെ പ്രസവത്തിനുവേണ്ടി മെസാറോസ് ചിത്രീകരിച്ചിരിക്കുന്നത് ജൂലിയായി അഭിനയിക്കുന്ന ലിലി മൊണോറിയുടെ യഥാര്‍ഥ പ്രസവം തന്നെയാണ്. ജാനോസായി അഭിനയിക്കുന്നത് ജാന്‍നോവിക്കി. 'നയന്‍മന്ത്സി'ലെ നായികയായ ജൂലിയാണ് തന്റെ സ്ത്രീകഥാപാത്രങ്ങളില്‍വച്ച് ഏറ്റവും ഗൗരവവും പക്വതയുമുള്ളവളെന്ന് മാര്‍ത്താ മെസാറോസ് കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍