This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നറ്റിണൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:50, 14 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നറ്റിണൈ

തമിഴ് സംഘകൃതി. എല്‍ട്ടുതൊകൈ കൃതികളില്‍ ഒരു പ്രധാന കൃതിയാണിത്. നല്ലത് അല്ലെങ്കി മഹത്തായ തിണൈ ആണ് നറ്റിണൈ. ഒന്‍‌പതു മുതല്‍ പന്ത്രണ്ടുവരെ വരികളുള്ള 400 'അകവല്‍' പാട്ടുകളാണ് ഇതില്‍ ശേഖരിച്ചിട്ടുള്ളത്. 'പന്നാടു തന്ത മാറന്‍ വഴുതി' എന്ന പാണ്ഡ്യരാജാവിന്റെ ആജ്ഞപ്രകാരമാണ് സമാഹരിച്ചിരിക്കുന്നത്. എന്നാല്‍ സമാകര്‍ത്താവ് ആരാണെന്നു വ്യക്തമല്ല. സംഘകാലത്തിന്റെ അന്ത്യദശയിലാണ് ഇവ സമാഹരിച്ചത്തെന്ന് കാണപ്പെടുന്നു. ഭാരതം പാടിയ പെരുംതേവനാരുടേതായി ഒരു ദേവസ്തുതിയും ചേര്‍ത്തിട്ടുണ്ട്.

175 കവികളുടെ സരസ്വതീവിലാസല്‍ങ്ങളാണ് നറ്റിണൈയില്‍ ഉള്ളത്. ഇതില്‍ ആശ്രയദാതാവായ പാണ്ഡ്യരാജാവിന്റെ രണ്ട് കവിതകളും ഉള്‍പ്പെടുന്നു. മാങ്കുടി കിഴാര്‍, ഇളന്തരിയനാര്‍, പെരുങ്കടുങ്കോ, തനിമകന്നാര്‍, കണ്ണന്‍കൊറ്റനാര്‍, പരണര്‍ എന്നിവരാണ് ഈ സമാഹാരത്തിലെ പ്രമുഖ കവികള്‍. അകനാനൂറിലെ കവിതകളെപ്പോലെ പ്രണയപരങ്ങളാണ് ഇതിലെ കവിതകളും. പരസ്പരം അനുരക്തരായ നായികാനായകന്മാരുടെ പ്രേമമാണ് നറ്റിണൈ കവിതകളിലെ പ്രധാന പ്രമേയം.

അക്കാലത്തെ ഭരണകര്‍ത്താക്കളായ ചേര-ചോള പാണ്ഡ്യന്മാര്‍ ധര്‍മ്മത്തിനു ഭംഗംവരാതെ ഭരണം നടല്‍ത്തിയിരുന്നുവെന്നും കുറിഞ്ചിനിലങ്ങളില്‍ കാവല്‍ ഏപ്പെടുത്തിയിരുന്നുവെന്നും സജ്ജനങ്ങളെ വിവരങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നും നറ്റിണൈ പാട്ടുകളില്‍ വിവരിച്ചിട്ടുണ്ട്. ആയന്‍ ,കോര്‍ക്കൈ,മറന്തൈ,കണ്ടവായില്‍,കൂടല്‍,കിടങ്കില്‍,ചായ്ക്കാട്,പൊറ്റൈയാറ്,മരുതൂര്‍ പട്ടിനം,മുണ്ടൂര്‍ മുതലായ പ്രാചീന നഗരങ്ങളെക്കുറിച്ചും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.അക്കാലത്തു നിലവിലിരുന്ന വസ്ത്രധാരണം,കച്ചവട രീതികള്‍,കലകള്‍,ചികിത്സാരീതി എന്നിവയെപ്പറ്റിയുള്ള വിവരണങ്ങളും നറ്റിണൈ കവിതകളില്‍ കാണാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A3%E0%B5%88" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍