This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നമ്പ്യാര്‍, ഒ.എം. (1935 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നമ്പ്യാര്‍, ഒ.എം. (1935 - )
കേരളത്തിലെ പ്രശസ്ത അത്ലറ്റിക് കോച്ചുകളിലൊരാള്. പി.ടി. ഉഷയുടെ പരിശീലകന് എന്ന നിലയില്‍ പ്രസിദ്ധിയും അംഗീകാരവും നേടി.
1935-ല്‍ കോഴിക്കോട് ജനിച്ചു. അല്പകാലത്തെ സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോര്‍ട്സ് സ്കൂളില്‍ അധ്യാപകനായി. 1970-ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി.
1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്. 1986-ല്‍ കേന്ദ്ര ഗവണ്മെന്റ് ഇദ്ദേഹത്തിന് മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യാ അവാര്‍ഡ് നല്കി ആദരിച്ചു.