This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമ്പ്യാതിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:53, 14 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്പ്യാതിരി

കേരളത്തിലെ നമ്പൂതിരിസമുദായക്കാര്‍ക്കിടയിലെ ഒരു സ്ഥാനപ്പേര്. ബ്രാഹ്മണരായ സൈന്യാധിപന്മാരാണ് നമ്പ്യാതിരിമാര്‍ എന്നു ചരിത്രകാരനായ ലോഗന്‍ സൂചിപ്പിക്കുന്നു. യജുര്‍വേദത്തിന്റെ ഒരു ഭാഗമായ ധനുര്‍വേദത്തില്‍ പ്രത്യേക പ്രാവീണ്യമുള്ളവരാണ് ഇവരെന്നാണ് വിശ്വാസം. ശങ്കരാചാര്യരുടെ പിന്‍തലമുറയാണ് നമ്പ്യാതിരിമാര്‍ എന്ന ഒരു വാദവുമുണ്ട്. സൈനിക വൃത്തിമൂലം ജാതിശ്രേണിയില്‍ താണവരായി കരുതപ്പെട്ടിരുന്നവരുടെ കൂട്ടത്തില്‍ നമ്പിടിമാര്‍, തിരുമുമ്പുമാര്‍, കുരുക്കള്‍, പണിക്കര്‍ എന്നിവര്‍ക്കൊപ്പം നമ്പ്യാതിരിമാരും പെടുന്നു. രാജ്യരക്ഷയ്ക്ക് പരശുരാമനില്‍ നിന്നും ആയുധം വാങ്ങിയ നമ്പൂതിരിമാരാണ് നമ്പ്യാതിരിമാര്‍ എന്നത്രെ ഐതിഹ്യം. പൂജാദികര്‍മങ്ങളില്‍ ഇവര്‍ക്ക് വലിയ സ്ഥാനമില്ലെങ്കിലും തൃക്കാക്കരയമ്പലത്തിന്റെ മുഖ്യപുരോഹിതര്‍ നമ്പ്യാതിരിമാരായിരുന്നുവെന്ന് ഇളംകുളം രേഖപ്പെടുത്തുന്നുണ്ട്. ഉന്നത നായര്‍ കുടുംബങ്ങളിലെ പൗരോഹിത്യ കര്‍മങ്ങള്‍ ചെയ്തുപോന്നിരുന്ന ഇളയതുമാര്‍ക്ക് സമാനമായി ഇവരും അത്തരം പൗരോഹിത്യ കര്‍മം ചെയ്തുപോന്നിരുന്നതായും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ഒരു കാലത്ത് കോഴിക്കോട് മുതല്‍ കൊല്ലം വരെ ഇവര്‍ വ്യാപിച്ചിരുന്നു. ഇന്ന് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളില്‍ മാത്രമാണ് ഇവര്‍ സമാന്യേന ഉള്ളത്.

സമൂഹത്തില്‍ നമ്പ്യാതിരിമാര്‍ക്കുണ്ടായിരുന്ന സ്ഥാനം ഇകഴ്ത്തുന്നതില്‍ രാമയ്യന്‍ ദളവയ്ക്കു പങ്കുണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു.

നമ്പൂതിരി സമുദായാംഗമായ ഇടപ്പിള്ളി രാജാവിന് 'നമ്പ്യാതിരി' എന്ന പദവിയുണ്ടായിരുന്നു. കൊല്ലത്തെ രാജാവിനെ പോര്‍ച്ചുഗീസുകാര്‍ നമ്പ്യാതിരി എന്നു പരാമര്‍ശിച്ചിട്ടുള്ളതായി ചരിത്രത്തില്‍ രേഖകളുണ്ട്. സാമൂതിരി കുടുംബത്തിലെ ഇളമുറക്കാരെയും നമ്പ്യാതിരി എന്നു വിളിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍