This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമിസാധു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:32, 13 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമിസാധു

സംസ്കൃത കാവ്യശാസ്ത്രകാരന്‍. ധാരപദ്ര നഗരത്തില്‍ 11-ാം ശ.-ത്തിന്റെ രണ്ടും മൂന്നും പാദങ്ങളിലായാണ് ജീവിച്ചിരുന്നത്. ശാലിഭദ്രസൂരിയുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ജൈനഭിക്ഷുവായിരുന്നു. രുദ്രടന്റെ കാവ്യാലങ്കാരം എന്ന പ്രസിദ്ധ അലങ്കാരശാസ്ത്രഗ്രന്ഥത്തിനു രചിച്ച ടിപ്പണിയിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനായത്. ഈ വ്യാഖ്യാനത്തില്‍ ശ്വേതഭിക്ഷു, ശ്വേതാംബരനമി, ശ്വേതാഭ്യാസനമി, പണ്ഡിതനമി, നമ്യാധു, സാധുനമി എന്നീ പേരുകളില്‍ നമിസാധു സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

പൂര്‍വസൂരികളായ പ്രാകൃത ഗ്രന്ഥരചയിതാവായ ഹരിയുടെ (ഹരിഭദ്രസൂരി) നിരീക്ഷണത്തെ അവലംബമാക്കി കൈശികി, ആരഭടി തുടങ്ങിയ എട്ട് വൃത്തികളെ വിശദീകരിക്കുന്നത് ഇതിലെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാല് വൃത്തികളെപ്പറ്റിയാണ് കാവ്യശാസ്ത്രങ്ങളില്‍ സാമാന്യമായി നിരൂപണം ചെയ്തുവരുന്നത്. രുദ്രടന്റെ കാവ്യാലങ്കാരം നമിസാധുവിന്റെ വ്യാഖ്യാനം കാരണം കാവ്യശാസ്ത്രശാഖയില്‍ പ്രസിദ്ധി കൈവരിച്ചു. കാവ്യശാസ്ത്ര പഠനത്തിലെ പ്രാരംഭകര്‍ക്കുകൂടി സുവ്യക്തമാകുന്ന രീതിയില്‍ ലളിതമായ ശൈലിയിലാണ് നമിസാധു കാവ്യാലങ്കാരടീക രചിച്ചിട്ടുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AE%E0%B4%BF%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍