This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാമക്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:03, 22 ഡിസംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാമക്കല്‍

Namakkal

തമിഴ്നാട്ടിലെ ഒരു ജില്ലയും ആസ്ഥാനപട്ടണവും. സംസ്ഥാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. നാമക്കല്‍ ജില്ല 1997-ല്‍ ആണ് രൂപീകൃതമായത്. വിസ്തൃതി: 3404 ച.കി.മീ.; ജനസംഖ്യ: 14,93,462 (2001); അതിരുകള്‍: വ. സേലം ജില്ല, കി. സേലം, തിരുച്ചിറപ്പള്ളി ജില്ലകള്‍, തെ. തിരുച്ചിറപ്പള്ളി, കാരൂര്‍ ജില്ലകള്‍, പ. ഈറോഡ് ജില്ല.

തിരുച്ചങ്ങോട് (Thiruchengodu), നാമക്കല്‍, രാസിപുരം (Rasipuarm), പാറമതി-വേലൂര്‍ (Paramathi-velur) എന്നീനാലു താലൂക്കുകള്‍ ഉള്‍പ്പെട്ടതാണ് നാമക്കല്‍ ജില്ല. 2001-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 36.51 ശ.മാനവും പട്ടണങ്ങളില്‍ നിവസിക്കുന്നു. 67.66 ശ.മാ. ആണ് സാക്ഷരത. സമുദ്രനിരപ്പില്‍ നിന്നു സു. 300 മീ. ഉയരത്തില്‍, കാവേരി, വെള്ളാര്‍ നദീതടങ്ങള്‍ക്കിടയിലായാണ് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാപിച്ചിരിക്കുന്നത്. പൊതുവേ നിമ്നോന്നതമായ ഭൂപ്രകൃതി പ്രദര്‍ശിപ്പിക്കുന്ന ജില്ലയില്‍ അവിടവിടെ ഒറ്റപ്പെട്ട കുന്നുകള്‍ കാണാം. സമുദ്രനിരപ്പില്‍ നിന്നും ശ.ശ. 1300 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊല്ലികുന്നുകള്‍ ജില്ലാഭൂപ്രകൃതിയുടെ മുഖ്യസവിശേഷതയാണ്. പ്രധാനനദിയായ കാവേരിക്കു പുറമേ കരിപ്പൊട്ടം ആറ് (Karipottan aru) തിരുമണിമുത്താര്‍(Thirumanimuthar) എന്നിവയും ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളാണ്.

ഏപ്രില്‍-മേയ് മാസങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടിയ ചൂട് (28°C-40°C) അനുഭവപ്പെടുന്നത്; ഏറ്റവും കുറവ് ജനു. ഫെ. മാസങ്ങളിലും. വേനല്‍മഴയുടെ അഭാവം ചിലപ്പോള്‍ ജില്ലയില്‍ രൂക്ഷമായ ജലക്ഷാമം സൃഷ്ടിക്കാറുണ്ട്.

തമിഴ്നാട്ടിലെ ഒരു പ്രധാന ഗതാഗതകേന്ദ്രമാണ് നാമക്കല്‍ പട്ടണം. ഇരുപതോളം വന്‍കിടവ്യവസായങ്ങളും അനവധി ചെറുകിട വ്യവസായങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടില്‍-കരകൌശല വ്യവസായങ്ങളും ജില്ലയില്‍ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു. കന്നുകാലി വളര്‍ത്തലും കോഴി വളര്‍ത്തലും തദ്ദേശീയരുടെ മുഖ്യഉപജീവനമാര്‍ഗങ്ങളാണ്. ജില്ലയിലെ ആഞ്ജനേയക്ഷേത്രം പ്രസിദ്ധമാണ്.

ജില്ലാ വിസ്തൃതിയുടെ 49.1 ശ.മാ. കൃഷിഭൂമിയാണ്; വനഭൂമി 13 ശ.മാ. ഉം. ചുണ്ണാമ്പുകല്ല്, ബോക്സൈറ്റ്, മാഗ്നസൈറ്റ്, സ്റ്റിയറൈറ്റ്, ക്വാര്‍ട്സ്, ഫെല്‍സ്പാര്‍ തുടങ്ങിയവയാണ് ജില്ലയിലെ മുഖ്യഖനിജങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍