This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പഴം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:15, 14 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്പഴം

Plum tree

അനക്കാര്‍ഡിയേസീ കുടുംബത്തില്‍പ്പെട്ട വൃക്ഷം. ഉഷ്ണമേഖലപ്രദേശങ്ങളിലാണ് സാധാരണമായി കാണപ്പെടുന്നത്. കേരളത്തില്‍ സമൃദ്ധമായി വളരുന്നു. ശാ.നാ. സ്പോണ്ടിയാസ് പിന്നേറ്റ കുര്‍സ്, അഥവാ, സ്പോണ്ടിയാസ് മാന്‍ജിഫെറ (Spondias pinnata kurz or Spondias mangifera), മാവ്, കശുമാവ് തുടങ്ങിയവുമായി ബന്ധമുള്ളതാണ് അമ്പഴം. വ്യവഹാരനാമം (trade name) ഇന്ത്യന്‍ ഹോഗ്പ്ലം. അമ്രാത(ക): എന്ന് സംസ്കൃതത്തില്‍. ബ്രസീലില്‍ ഇതു സാമാന്യമായും അമേരിക്കയില്‍ വിരളമായും കാണുന്നുണ്ട്.

കടുപ്പം കുറഞ്ഞ തടി. ഒരു ക്യൂബിക് മീറ്ററിന് 350 കി.ഗ്രാം ഭാരം കാണും. ഇല ഏകപിച്ഛകസംയുക്തം. ഇവയ്ക്കു 30-40 സെ.മീ. നീളമുണ്ടാവും. 5-11 പത്രകങ്ങള്‍. ഇതില്‍ ഒന്ന് അഗ്രപത്രകം. മറ്റു പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അവയ്ക്ക് 10-20 സെ.മീ. നീളവും 4-8 സെ.മീ. വീതിയും കാണും. അറ്റം കൂര്‍ത്തിരിക്കും. ഇലയ്ക്കു പുളിരസമുണ്ട്. വേനല്ക്കാലത്ത് ഇല മുഴുവന്‍ കൊഴിഞ്ഞുപോകുന്നു. പൂങ്കുലയ്ക്കു (Panicle) 25-30 സെ.മീ. നീളം വരും. പൂക്കള്‍ വെള്ളയാണ്. കായ്കള്‍ക്കു 4 സെ.മീറ്ററോളം നീളമുണ്ടാകും. അല്പം പരന്നു ദീര്‍ഘവൃത്താകൃതിയുള്ള വിത്തുകള്‍ മിനുസമുള്ളതും 1-2 സെ.മീ. നീളം വരുന്നതുമാണ്.

കായ്കള്‍ ഭക്ഷണയോഗ്യമാണ്. വിളയുന്നതിനു മുന്‍പ് സാധാരണ ഇത് അച്ചാറിടാന്‍ ഉപയോഗിക്കുന്നു. അടയുണ്ടാക്കുന്നതിനും അമ്പഴങ്ങ ഉപയോഗിക്കാറുണ്ട്. കുംഭം, മീനം മാസങ്ങളിലാണ് ഇതു ധാരാളമായുണ്ടാകുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍