This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണാചലകവിരായര്‍ (1711 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:13, 14 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരുണാചലകവിരായര്‍ (1711 - 78)

തമിഴ്നാട്ടിലെ ഒരു സംഗീതജ്ഞനും ഗാനരചയിതാവും. ഇദ്ദേഹം തഞ്ചാവൂര്‍ ജില്ലയിലെ തില്ലയഡി ഗ്രാമത്തില്‍ നല്ലതമ്പി പിള്ളയുടെയും വള്ളി അമ്മാളുടെയും പുത്രനായി 1711-ല്‍ ജനിച്ചു. അമ്പലവാണക്കവിരായരില്‍നിന്ന് തമിഴ്, സംസ്കൃതം, തെലുഗു എന്നീ ഭാഷകള്‍ അഭ്യസിച്ചു. അജരാമായണം കഥ 1771-ല്‍ ഇദ്ദേഹം തമിഴ് നാടകമാക്കി. ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍പ്പെട്ട കോദണ്ഡ രാമയ്യര്‍, വെങ്കിട്ട രാമയ്യര്‍ എന്നീ സംഗീത വിദ്വാന്മാര്‍ ചേര്‍ന്ന് രാമനാടകം സംവിധാനം ചെയ്ത് ശ്രീരംഗം ക്ഷേത്രത്തില്‍ അവതരിപ്പിച്ചു. ഈ അവസരത്തില്‍ മണലിമുത്തു കൃഷ്ണമുതലിയാര്‍ അരുണാചലകവിരായരെ കനകാഭിഷേകം ചെയ്തു എന്നാണ് കേള്‍വി. നിരവധി പഴഞ്ചൊല്ലുകളടങ്ങിയ ഈ കൃതിയിലെ രാഗങ്ങള്‍ അതതു സന്ദര്‍ഭത്തിനിണങ്ങുന്നവയാണ്. സംഗീതമണ്ഡലത്തില്‍ ഈ ഗാനങ്ങള്‍ ഏതാണ്ട് ക്ലാസ്സിക് കൃതികളെപ്പോലെ പരിഗണിക്കപ്പെട്ടുവരുന്നു.

അരുണാചലകവിരായര്‍ അജോമുഖിനാടകം, ശീര്‍ ഗാഴികോവെ, ഹനുമാര്‍പിള്ളൈതമിഴ് എന്നിവയും കുറെ കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്. ഇവയെക്കാള്‍ പ്രചാരം രാമനാടകത്തിനാണ് ലഭിച്ചിട്ടുള്ളത്.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍