This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റഗോറസ് ( - ബി.സി. 497)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:21, 13 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരിസ്റ്റഗോറസ് ( - ബി.സി. 497)

Aristagoras


ഏഷ്യാമൈനറിലെ പ്രാചീനനഗരമായ മൈലിറ്റസിലെ ഏകാധിപതി. ഇദ്ദേഹത്തെപ്പറ്റിയുള്ള ആദ്യകാല വിവരങ്ങള്‍ ലഭ്യമല്ല. മൈലിറ്റസിലെ ഏകാധിപതിയായിരുന്ന ഹിസ്റ്റിയസിന്റെ ജാമാതാവും അകന്ന സഹോദരനുമായിരുന്നു അരിസ്റ്റഗോറസ്. പേര്‍ഷ്യയിലെ ദാരിയൂസിന്റെ കൊട്ടാരത്തില്‍ ഹിസ്റ്റിയസ് തടഞ്ഞുവയ്ക്കപ്പെട്ടപ്പോള്‍ അരിസ്റ്റഗോറസ് റീജന്റായി മൈലിറ്റസ് ഭരിച്ചു. പേര്‍ഷ്യക്കാരുമായി യോജിച്ച് ബി.സി. 500-ല്‍ ദക്ഷിണ ഈജിയന്‍ കടലിലെ നാക്സോസ് ദ്വീപ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പേര്‍ഷ്യന്‍ സൈനികമേധാവിയായ മെഗബെയ്സ്റ്റസുമായി കലഹിച്ചതിനാല്‍ ആ ശ്രമം വിജയിച്ചില്ല. പേര്‍ഷ്യന്‍ സേനാനായകന്‍ നാക്സോസ് ദ്വീപുവാസികള്‍ക്ക് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പു കൊടുത്തിരുന്നതിനാലാണ് ആക്രമണം പരാജയപ്പെട്ടതെന്ന് ഹിറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. പേര്‍ഷ്യക്കാരാല്‍ പരിത്യക്തനായ അരിസ്റ്റഗോറസ് അയോണിയയിലെത്തി പേര്‍ഷ്യക്കാര്‍ക്കെതിരായി വിപ്ളവം സംഘടിപ്പിച്ചു. ഗ്രീസിന്റെയും സ്പാര്‍ട്ടയുടെയും സഹായം ഇദ്ദേഹം അഭ്യര്‍ഥിച്ചെങ്കിലും സ്പാര്‍ട്ടക്കാര്‍ സഹായിക്കാന്‍ കൂട്ടാക്കിയില്ല; എന്നാല്‍ അഥീനിയക്കാര്‍ നല്ലൊരു സൈന്യവും 25 കപ്പലുകളും അയച്ചുകൊടുത്തു. ഈ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത അരിസ്റ്റഗോറസ് ബി.സി. 499-ല്‍ സാര്‍ഡിസ് ആക്രമിച്ചു തീവച്ചു നശിപ്പിച്ചു; എങ്കിലും പേര്‍ഷ്യക്കാര്‍ ഇദ്ദേഹത്തെ ഒടുവില്‍ തോല്പിച്ചു. തുടര്‍ന്ന് അരിസ്റ്റഗോറസ് ത്രേസിലെ മിര്‍സിനസില്‍ അഭയം തേടി. അവിടെവച്ച് എന്നിയ ഹൊഡോയ് (പില്ക്കാലത്തെ ആംഫിപൊലിസ്) നഗരം പിടിച്ചടക്കാനുള്ള ശ്രമത്തില്‍ എഡോണിയന്മാരുമായി (ഒരു ത്രേസ്യന്‍ മലവര്‍ഗം) ഏറ്റുമുട്ടി. തത്ഫലമായി ബി.സി. 497-ല്‍ അരിസ്റ്റഗോറസ് വധിക്കപ്പെട്ടു. ഏഷ്യാമൈനറിലെ ഗ്രീക്കുനഗരങ്ങളെ പേര്‍ഷ്യന്‍ ആധിപത്യത്തില്‍നിന്നും സ്വതന്ത്രമാക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രധാന നേട്ടം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍