This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:19, 13 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അമ്പാരി

ആനപ്പുറത്ത് സവാരിചെയ്യുന്നവര്‍ക്കുള്ള ഇരിപ്പിടം. പേഴ്സ്യന്‍ ഭാഷയില്‍ ഇതിനെ സൂചിപ്പിക്കുന്ന 'അമാരി' എന്ന പദം ഹിന്ദിയില്‍ 'അംബാരി'യായി സംക്രമിച്ചതിന്റെ തദ്ഭവമാണ് മലയാളത്തിലെ 'അമ്പാരി' എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നു.

ക്ഷേത്രോത്സവങ്ങളിലും നാടുവാഴികളുടെ ആഘോഷപൂര്‍വമായ യാത്രകളിലും ഉള്ള ആഡംബരത്തിന്റെ ഒരു ഭാഗമാണ് ആനയും അമ്പാരിയും. ആനപ്പുറത്ത് ഇളകാത്തവണ്ണം പട്ടുമേല്‍ക്കട്ടികളും ജാലറകളും മറ്റും തുന്നിപ്പിടിപ്പിച്ച് അമ്പാരി സ്ഥാപിക്കുകയും സവാരി ചെയ്യേണ്ട ആള്‍ അതില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളത്തിന് ആനയും അമ്പാരിയും ഉണ്ടെങ്കിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ ഇതു പ്രായേണ കണ്ടുവരാറില്ല.

'പിമ്പാരാലെഴുമൊരു കൊമ്പനാനതന്‍ന-

ല്ലമ്പാരിച്ചമയമണിപ്പുറത്തുകേറി'

എന്നു വള്ളത്തോള്‍ നാരായണമേനോന്‍ ചിത്രയോഗം മഹാകാവ്യത്തില്‍ വര്‍ണിക്കുന്നതുപോലെ തിരുവിതാംകൂര്‍, കൊച്ചി, മൈസൂര്‍ തുടങ്ങിയ ചില നാട്ടുരാജ്യങ്ങളിലെ മുന്‍നാടുവാഴികളുടെ അപൂര്‍വം ചില രാജകീയാഘോഷങ്ങളുടെ ഒരു ഔപചാരികപ്രദര്‍ശനപരിപാടിയായി ആധുനിക കാലത്ത് അമ്പാരികളുടെ ഉപയോഗം മാറിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍