This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദശിവറാം (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:16, 9 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനന്ദശിവറാം (1916 - )

ലോകപ്രശസ്തിയാര്‍ജിച്ച കേരളീയനര്‍ത്തകന്‍. 1916 ഏ-ല്‍ വടക്കന്‍ പറവൂരുള്ള ഏഴീക്കരയില്‍ ജനിച്ചു. കഥകളി വിദഗ്ധനായ ഗുരുഗോപാലപ്പണിക്കരാണ് അച്ഛന്‍. അദ്ദേഹത്തിന്റെ അടുത്തുതന്നെയാണ് ആദ്യമായി ആനന്ദശിവറാം കഥകളിക്കു കച്ചകെട്ടിയത്. പിന്നീട് മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍, തകഴി അയ്യപ്പന്‍പിള്ള, ഗുരുകുഞ്ചുക്കുറുപ്പ്, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ എന്നീ കഥകളി ആശാന്‍മാരുടെ കീഴില്‍ അഭ്യസനം നിര്‍വഹിച്ചു. അതിനുശേഷം ആറുവര്‍ഷം കലാമണ്ഡലത്തിലും പഠിച്ചു. ഒരു നടനെന്നനിലയില്‍ കഥകളിരംഗത്ത് പ്രവേശിച്ചതോടെ ആനന്ദശിവറാം സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിവുള്ള ഒരു നര്‍ത്തകന്‍കൂടിയാണെന്നു സ്ഥാപിച്ചു. ആയിടയ്ക്ക് ആസ്റ്റ്രേലിയയില്‍ നിന്നും കഥകളി അഭ്യസിക്കാന്‍ കേരളത്തിലെത്തിയ മിസ്. ലൂയി ലൈറ്റ് ഫൂട്ടിന്റെ ഗുരുസ്ഥാനം വഹിക്കുവാനുള്ള സന്ദര്‍ഭം ആനന്ദശിവറാമിനു ലഭിച്ചു. അവരുടെ കഥകളി അഭ്യസനം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അവരുടെ സഹനര്‍ത്തകനായി അവരോടൊന്നിച്ച് ആസ്റ്റ്രേലിയ, ന്യൂസീലന്‍ഡ്, ഫിജിദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കലാപ്രകടനം നടത്തുന്നതിനുള്ള ക്ഷണം ആനന്ദശിവറാമിനു ലഭിച്ചു. ആ ക്ഷണം സ്വീകരിച്ച് അവരോടൊന്നിച്ചു നടത്തിയ വിദേശപര്യടനം ആനന്ദശിവറാമിനെ ലോകപ്രശസ്തനാക്കി. കുറേക്കാലം ശ്രീലങ്കയിലെ 'ശ്രീപാലി' നൃത്തകലാലയത്തിലും പിന്നീട് അല്‍മോറയിലെ ഉദയശങ്കറിന്റെ കലാകേന്ദ്രത്തിലും ആനന്ദശിവറാം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. അതിനുശേഷം ലണ്ടന്‍, പാരിസ്, സാന്‍ ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക് തുടങ്ങി പല പാശ്ചാത്യനഗരങ്ങളിലും ഇദ്ദേഹം സഞ്ചരിച്ച് കലാപ്രകടനങ്ങള്‍ നടത്തി. സഹനര്‍ത്തകിയും സഹധര്‍മിണിയുമായ ജാനകീദേവിയുമൊന്നിച്ച് വളരെക്കാലം സാന്‍ഫ്രാന്‍സിസ്കോയില്‍ താമസിച്ച് കലാപ്രകടനങ്ങളിലേര്‍പ്പെട്ടുവന്നു. അമേരിക്കയിലെ താമസക്കാലത്ത് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തും സ്വന്തമായ നിലയില്‍ ഇന്ത്യന്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചും അമേരിക്കന്‍ ജനതയ്ക്ക് ഇന്ത്യന്‍ ദൃശ്യകലാവേദിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍