This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസമദൈശികത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:46, 6 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അസമദൈശികത

Anisotropy

ഒരു പദാര്‍ഥത്തിന്റെ ഭൗതികഗുണങ്ങള്‍, അവ നിര്‍ണയിക്കപ്പെടുന്ന ദിശയെ ആശ്രയിച്ചിരിക്കുന്നെങ്കില്‍ ആ പദാര്‍ഥം അസമദൈശിക സ്വഭാവമുള്ളതാണ് എന്നു പറയുന്നു. ഉദാ. ഒരു ക്വാര്‍ട്സ് ക്രിസ്റ്റലില്‍ നിന്നു മുറിച്ചെടുത്തിട്ടുള്ള തളിക(plate)യുടെ താപചാലകത (thermal conductivity) താപം പ്രവഹിക്കുന്ന ദിശയെ ആശ്രയിച്ചിരിക്കുന്നു. ക്വാര്‍ട്സ് ക്രിസ്റ്റലിന് അതിനാല്‍ അസമദൈശിക സ്വഭാവം ഉണ്ട്. മറിച്ച് ഒരു ഗ്ലാസ്പ്ളേറ്റിന്റെ താപചാലകത ഏതു ദിശയിലും ഒന്നുതന്നെയാണ്. അത് സമദൈശിക സ്വഭാവഗുണമുള്ള(Isotropic)താണ്.

അസമദൈശികസ്വഭാവം സാധാരണ കണ്ടുവരുന്നത് ക്രിസ്റ്റല്‍ പദാര്‍ഥങ്ങളിലാണ്. ക്രിസ്റ്റലിന്റെ ജാലിക(Lattice)യില്‍ അണുക്കളുടെ സങ്കീര്‍ണമായ സംവിധാനമാണ് അതിനു കാരണം. കല്ലുപ്പ് (Rock salt) ക്രിസ്റ്റലില്‍ അണുക്കളുടെ സംവിധാനം ലഘുവായതിനാല്‍ സമദൈശിക പദാര്‍ഥമായിത്തീരുന്നു; മറിച്ച് കാല്‍സൈറ്റ് ക്രിസ്റ്റലില്‍ അണുക്കളുടെ സംവിധാനം സങ്കീര്‍ണമായതിനാല്‍ അതിന് അസമദൈശികതാസ്വഭാവം ഉണ്ടാകുന്നു. നോ: സമദൈശികത

(പ്രൊഫ. എസ്. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍