This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാകോജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:51, 5 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അലാകോജ്

ഗ്രാമീണ സംഗീതോപകരണം. 'അല്‍ഗോജ', 'അല്‍ഗോസ' എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒരേ നീളമുള്ള രണ്ടു പുല്ലാംകുഴലുകള്‍ ചേര്‍ത്തുണ്ടാക്കിയിട്ടുള്ള ഈ ഉപകരണത്തിന് ഇടയരുടെ ഇടയില്‍ വളരെ പ്രചാരമുണ്ട്. രണ്ടു കുഴലുകളിലുംകൂടി ഒരേ സമയം വായു ഊതിക്കയററി, അതിന്‍മേലുള്ള സുഷിരങ്ങള്‍ കൈവിരലുകള്‍ ചലിപ്പിച്ച് പുല്ലാംകുഴലിന്റെ മാതിരിയാണ് ഇതു വായിക്കുക. പഞ്ചാബിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശില്‍ ചിലയിടങ്ങളിലും ഇതു കാണാം. സാധാരണ നാടോടിപ്പാട്ടുകള്‍ക്ക് അകമ്പടിയായിട്ടാണ് ഇത് ഉപയോഗിച്ചുവരുന്നത്. രാജസ്ഥാനില്‍ ഇതു തനതായും വായിക്കാറുണ്ട്. അവിടെ സാധാരണ കണ്ടുവരുന്നത് 48 സെ.മീ. നീളവും 6 സുഷിരങ്ങളുമുള്ള അലാകോജാണ്. സ്ഥലഭേദമനുസരിച്ച് അലാകോജിന്റെ വലുപ്പത്തിലും മാറ്റം കാണാറുണ്ട്.

(മാവേലിക്കര രാമചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%BE%E0%B4%95%E0%B5%8B%E0%B4%9C%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍