This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ബന്‍സ് ഗുസ്മാന്‍, ജാക്കോബോ (1913 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:09, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അര്‍ബന്‍സ് ഗുസ്മാന്‍, ജാക്കോബോ (1913 - 71)

Arbenz Guzman,Jacobo


ഗ്വാട്ടിമാലയിലെ മുന്‍ പ്രസിഡന്റ്. ക്വിസല്‍ടെനാന്‍ഗോയില്‍ 1913 സെപ്. 14-ന് ജനിച്ച അര്‍ബന്‍സിനു ചെറുപ്പം മുതല്‍ സൈനിക വിഷയങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. മിലിറ്ററി അക്കാദമിയിലും സൈനികകോളജിലും നിന്നു ശിക്ഷണം നേടി. 1935-ല്‍ സര്‍വീസില്‍ പ്രവേശിച്ചു. 1939-ല്‍ അര്‍ബന്‍സ് മറിയ ക്രിസ്റ്റീനയെ വിവാഹം ചെയ്തു. അവരുമായുള്ള സഹവാസമാണ് അര്‍ബന്‍സിന്റെ മാര്‍ക്സിസ്റ്റ് ആഭിമുഖ്യത്തിന് അടിസ്ഥാനം.

1944-ല്‍ ഗ്വാട്ടിമാലയിലെ ജനകീയ വിപ്ളവത്തില്‍ അര്‍ബന്‍സ് സജീവമായി പങ്കെടുക്കുകയും തത്ഫലമായി ഗ്വാട്ടിമാലയില്‍ രൂപംകൊണ്ട ജനകീയ ഗവണ്‍മെന്റില്‍ മന്ത്രിയാവുകയും ചെയ്തു. രാഷ്ട്രീയകാര്യങ്ങളില്‍ ഇദ്ദേഹം ഒരു ഇടതുപക്ഷക്കാരനായി വര്‍ത്തിച്ചു. 1950-ല്‍ ഗ്വാട്ടിമാലയിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി അര്‍ബന്‍സിന്റെ സ്വാധീനശക്തി വര്‍ധിക്കുകയും വ്യക്തിമാഹാത്മ്യം കൂടുതല്‍ അറിയപ്പെടുകയും ചെയ്തു. അക്കാലത്ത് അവിടത്തെ തൊഴിലാളിവര്‍ഗം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്വാധീനത്തിലായിരുന്നു. 1952-ല്‍ അര്‍ബന്‍സ് ചില ഭൂപരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. 1954-ല്‍ രാജ്യത്തില്‍ യു.എസ്. പിന്തുണയോടെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അര്‍ബന്‍സ് പ്രസിഡന്റുപദം രാജിവയ്ക്കുകയും രാജ്യത്തുനിന്നും സ്വമേധയാ പുറത്തുപോവുകയും ചെയ്തു. മുന്‍ റഷ്യ, കമ്യൂണിസ്റ്റുചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം ഉറുഗ്വേയിലും പിന്നീട് ക്യൂബയിലും എത്തിച്ചേര്‍ന്ന് അവിടെ സ്ഥിരവാസം ഉറപ്പിച്ചു. 1971 ജനു. 27-ന് ഇദ്ദേഹം അന്തരിച്ചു. നോ: ഗ്വാട്ടിമാല

(പ്രൊഫ. വി. ടൈറ്റസ് വര്‍ഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍