This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിയാഗാ, ജുവാന്‍ ക്രിസോസ്റ്റോമോ (1806 - 26)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിയാഗാ, ജുവാന്‍ ക്രിസോസ്റ്റോമോ (1806 - 26)
Arriaga,Juan Crisostomo
സ്പാനിഷ് ഗാനരചയിതാവും സംഗീതജ്ഞനും. 1806 ജനു. 27-ന് ബില്‍ബാവോയില്‍ ജനിച്ചു. പ്രസിദ്ധ സംഗീതജ്ഞനായിരുന്ന മൊസാര്‍ട്ട് ജനിച്ച് 50 വര്‍ഷം കഴിഞ്ഞാണ് അരിയാഗായുടെ ജനനം. മൊസാര്‍ട്ടിനെപ്പോലെ തന്നെ സംഗീതത്തില്‍ അസാധാരണമായ പ്രതിഭ ബാല്യം മുതലേ അരിയാഗാ പ്രകടിപ്പിച്ചിരുന്നു. സംഗീതത്തില്‍ ശരിയായ ശിക്ഷണം ലഭിക്കുന്നതിനു മുന്‍പ്, 13-ാമത്തെ വയസ്സില്‍ അരിയാഗാ ഒരു ഓപ്പറ സംവിധാനം ചെയ്യുകയുണ്ടായി. ഈ ഓപ്പറ ബില്‍ബാവോയില്‍ അവതരിപ്പിച്ചപ്പോഴുണ്ടായ വിജയമാണ് അരിയാഗായെ ഉപരിപഠനത്തിനു പാരിസിലുള്ള സംഗീതമഹാപാഠശാലയില്‍ പോകാന്‍ പ്രേരിപ്പിച്ചത്. അവിടെ ഇദ്ദേഹം പിയര്‍ ബേയ്യോയുടെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിച്ചു. എഫ്.ജെ. ഫേറ്റിയുടെ കീഴില്‍ സ്വരച്ചേര്‍ച്ചയെക്കുറിച്ചും പഠനം നടത്തി. അദ്ഭുതകരമായ വേഗത്തില്‍ ഇദ്ദേഹം ഒരു ഗാനസമ്രാട്ടായി ഉയര്‍ന്നു. രണ്ടു വര്‍ഷംകൊണ്ട് അരിയാഗാ രചിച്ച എട്ടു ഭാഗങ്ങളുള്ള ഒരു ഗാനസമാഹാരം ഇദ്ദേഹത്തിന്റെ അത്യുത്കൃഷ്ട കൃതിയായി കണക്കാക്കപ്പെടുന്നു. 18-ാമത്തെ വയസ്സില്‍ അരിയാഗാ പാരിസിലെ സംഗീത മഹാപാഠശാലയുടെ പ്രൊഫസറായി നിയമിക്കപ്പെട്ടു. ചുരുങ്ങിയ ഇരുപതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ അരിയാഗാ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1826 ജനു. 17-ന് പാരിസില്‍ ഇദ്ദേഹം നിര്യാതനായി.