This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:42, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരപ്പ്

അരച്ചെടുക്കുന്ന കറിക്കൂട്ട്. തേങ്ങ, മുളക്, മല്ലി, മസാല (നല്ല മുളക്, കറുവപ്പട്ട, ഗ്രാമ്പു, പെരുംജീരകം, കശകശ), വെള്ളുള്ളി, ചെമന്നുള്ളി, മഞ്ഞള്‍, ജീരകം തുടങ്ങിയവയാണ് സാധാരണ അരപ്പില്‍ ചേര്‍ക്കുന്ന വ്യഞ്ജനങ്ങള്‍.

ആഹാരസാധനങ്ങളുടെ സ്വാഭാവികമായ രുചി, മണം ഇവ മാറ്റുന്നതിനും നിറംകൊടുക്കുന്നതിനും വിവിധതരം രുചിഭേദങ്ങള്‍ വരുത്തുന്നതിനും ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുമാണ് പലതരം വ്യഞ്ജനങ്ങളും ഗന്ധമസാലകളും (spices) ചേര്‍ത്തുണ്ടാക്കുന്ന അരപ്പ് ഉപയോഗിക്കുന്നത്. നിറം, മണം, പാകം എന്നിവ ആഹാരത്തോടുള്ള ആഗ്രഹവും ദീപനശക്തിയും വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വ്യഞ്ജനങ്ങളില്‍ പലതരം പോഷകമൂല്യങ്ങളും അടങ്ങിയിട്ടുണ്ട്.

മധ്യകാലഘട്ടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ക്കു നിറംപിടിപ്പിക്കുന്നതിന് ചന്ദനം, മുട്ടയുടെ മഞ്ഞക്കരു, രക്തം എന്നിവ ഉപയോഗിച്ചിരുന്നു. പാകംചെയ്യുന്നതിന് വന്‍തോതില്‍ വ്യഞ്ജനങ്ങളും ഗന്ധമസാലയും ചേര്‍ത്തിരുന്നു. 17-ാം ശ.-മായപ്പോഴേക്കും സങ്കീര്‍ണമായ പാചകരീതി ഉപേക്ഷിക്കപ്പെടുകയും ലളിതമായ രീതി നിലവില്‍വരികയും ചെയ്തു.

നാളികേരത്തിന്റെ നാടായ കേരളത്തില്‍ തേങ്ങ മിക്ക കറികളുടെയും അരപ്പിന്റെ ഒരു ഭാഗമാണ്. പലപാകത്തില്‍ മൃദുവായി അരച്ചും ചതച്ചും പാലാക്കിയും കറികള്‍ക്ക് തേങ്ങ ചേര്‍ക്കുന്നു. വ്യഞ്ജനങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ഉപയോഗം ഇന്ത്യയില്‍ വളരെ കൂടുതലാണ്. യൂറോപ്യന്‍ പാചകരീതികളില്‍ ഇത്ര വൈവിധ്യമേറിയ അരപ്പുകള്‍ ഉപയോഗിക്കാറില്ല.

കറിക്കൂട്ടുകള്‍ സാധാരണ അരച്ചെടുക്കുന്നത് അമ്മിക്കല്ലുപയോഗിച്ചാണെങ്കിലും ഇപ്പോള്‍ വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന മിക്സറു (Mixer) കള്‍ വ്യാപകമായിത്തീര്‍ന്നിട്ടുണ്ട്. വ്യഞ്ജനങ്ങള്‍ മിക്കതും പൊടിച്ചു പൊതികളില്‍ ലഭിക്കുന്നതുകൊണ്ട് അവ അരച്ചെടുക്കുന്ന ജോലി വളരെ ലഘൂകരിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ പല കറികളുടെയും അരപ്പുതന്നെ പായ്ക്കറ്റുകളില്‍ ലഭ്യമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍