This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൊറോസോ ലിമാ, അല്‍സ്യൂ (1893 - 1983)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:05, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അമൊറോസോ ലിമാ, അല്‍സ്യൂ (1893 - 1983)

Amorose Lima ,Alceu

ബ്രസീലിയന്‍ ചിന്തകനും വിമര്‍ശകനും. 1893-ല്‍ ജനിച്ചു. 1928 വരെ ട്രിസ്റ്റാവോ ഡി അതായഡ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം രചനകള്‍ നടത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഏറിയ പങ്കും സാമൂഹികനീതി ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എഴുതപ്പെട്ടിട്ടുള്ളവയാണ്. 1935-ല്‍ ബ്രസീലിയന്‍ അക്കാദമി ഒഫ് ലെറ്റേഴ്സിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. റവല്യൂഷന്‍, റിയാക്ഷന്‍ ഓര്‍ റിഫോം (1964); ഇന്‍ ഡിഫന്‍സ് ഒഫ് ത്രെറ്റന്‍ഡ് ഹ്യൂമനിസം (1965); ദ് റിയാക്ഷണറി എക്സ്പീരിയന്‍സ് (1968); ദ് റൈറ്റ്സ് ഒഫ് മാന്‍ ആന്‍ഡ് ദ് മാന്‍ വിത്തൗട്ട് റൈറ്റ്സ് (1974); ഇന്‍ സേര്‍ച്ച് ഒഫ് ഫ്രീഡം (1975). എന്നിവ ഉള്‍പ്പെടെ 80-ല്‍ അധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അമൊറോസോ 1983-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍