This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കാകപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:44, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

=അമേരിക്കാകപ്പ് = America's Cup


യു.എസ്സിന്റെ 'അമേരിക്ക' എന്ന വിനോദനൗക നേടിയ കപ്പ്. കമണ്ഡലുവിന്റെ ആകൃതിയിലുള്ള ഒരു വലിയ വെള്ളിക്കപ്പാണിത്.

ബ്രിട്ടീഷ് വിനോദനൗകകളെ വെല്ലുവിളിക്കുന്നതിനായി 1851-ലാണ് 'അമേരിക്ക' നിര്‍മിക്കപ്പെട്ടത്. ഇതിന്റെ അസാമാന്യമായ വേഗം മറ്റു പല നൗകകളെയും 'അമേരിക്ക' യോട് എതിരിടുന്നതില്‍നിന്നും പിന്‍തിരിപ്പിച്ചു. ഈ സാഹചര്യത്തില്‍ പ്രത്യേക തയ്യാറെടുപ്പുകളോടുകൂടി റോയല്‍ യാട്ട് സ്ക്വാഡ്രന്‍ (Royal Yacht) അമേരിക്കയോട് എതിരിട്ടുവെങ്കിലും അത് രണ്ടാം സ്ഥാനത്തിനുപോലും അര്‍ഹമല്ലാത്തവിധത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. ഈ മത്സരത്തില്‍ അമേരിക്ക നേടിയ കപ്പ് പില്ക്കാലത്ത് 'അമേരിക്കാകപ്പ്' എന്ന പേരില്‍ അറിയപ്പെട്ടു. ഇതിന്റെ ഉടമസ്ഥര്‍ പ്രസ്തുത കപ്പ് ആഗോളനൗകാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുവേണ്ടി 'ന്യൂയോര്‍ക്ക് യാട്ട് ക്ലബി'ന് നല്കി. ഇതാണ് ലോകത്തിലെ ആദ്യത്തെ നൗകാവിനോദ ട്രോഫി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍