This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:18, 24 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അമ്പലപ്പുഴ

കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു താലൂക്ക്. ഇതില്‍പ്പെട്ട രണ്ടു പഞ്ചായത്തുകളാണ് നോര്‍ത്ത് അമ്പലപ്പുഴയും സൌത്ത് അമ്പലപ്പുഴയും. പ. അറബിക്കടലും വ. ചേര്‍ത്തല താലൂക്കും കി. കുട്ടനാട്-കാര്‍ത്തികപ്പള്ളി താലൂക്കുകളും തെ. കാര്‍ത്തികപ്പള്ളി താലൂക്കും അതിര്‍ത്തിയായുള്ള അമ്പലപ്പുഴ താലൂക്കിന്റെ വിസ്തീര്‍ണം 178.70 ച.കി.മീ. ആണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ. കേരളസംസ്ഥാനപ്പിറവിക്കുശേഷം രൂപവത്കൃതമായ കുട്ടനാട് താലൂക്കിലേക്ക് അമ്പലപ്പുഴയില്‍നിന്നും തകഴി, നെടുമുടി, പുളിങ്കുന്ന്, കോയില്‍മുക്ക്, തലവടി തുടങ്ങിയ വില്ലേജുകള്‍ കൈമാറിയതിനാല്‍ ഈ താലൂക്കിന്റെ വിസ്തീര്‍ണം സാരമായി ചുരുങ്ങിയിട്ടുണ്ട്. അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട് എന്നീ പഞ്ചായത്തുകളുള്‍പ്പെടുന്ന അമ്പലപ്പുഴ സാമൂഹികവികസനബ്ളോക്കിന്റെ ആസ്ഥാനം ആലപ്പുഴ നഗരാതിര്‍ത്തിയിലുള്ള സനാതനപുരത്തും (കളര്‍കോട്) താലൂക്കിന്റെ ആസ്ഥാനം ആലപ്പുഴ നഗരത്തിലുമാണ്. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തിന്റെ വിസ്തീര്‍ണം 68.63 ച.കി.മീറ്ററും ആണ്. അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ: 28176; സൌത്ത് 22397.

 ദേശീയപാത 47 കടന്നു പോകുന്ന അമ്പലപ്പുഴ കവലയില്‍നിന്ന് 1.56 കി.മീ. കി.മാറി പ്രസിദ്ധമായ പാര്‍ഥസാരഥിക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ നിത്യനിദാനങ്ങളിലുള്‍പ്പെട്ട പാല്‍പ്പായസം ഈ പ്രദേശത്തിനുതന്നെ ദേശീയ പ്രസിദ്ധി നേടിക്കൊടുത്തിട്ടുണ്ട് (നോ: അമ്പലപ്പുഴ പാല്‍പ്പായസം). പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ തലസ്ഥാനവും അതോടു ചേര്‍ന്ന രാജസൌധങ്ങളും ക്ഷേത്രപരിസരങ്ങളില്‍ പറയത്തക്ക കേടുപാടുകളൊന്നും കൂടാതെ ഇന്നും സ്ഥിതിചെയ്യുന്നു. (നോ: ചെമ്പകശ്ശേരി). ക്ഷേത്രത്തില്‍നിന്ന് ഒന്നര കി.മീ. കിഴക്കുമാറി തിരുവനന്തപുരം-ഷൊര്‍ണൂര്‍ ജലഗാതഗതമാര്‍ഗത്തിന്റെ കിഴക്കേക്കരയോടടുത്തു കാമപുരം ക്ഷേത്ര
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍