This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:29, 23 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരിപ്പ

പല വലുപ്പത്തിലുള്ള ഖരപദാര്‍ഥങ്ങളില്‍ നിന്നോ ദ്രാവകത്തിലോ വാതകത്തിലോ ഖരപദാര്‍ഥങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന മിശ്രിതങ്ങളില്‍ നിന്നോ ആവശ്യാനുസരണം ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഉപകരണം.

ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഇടിച്ച് പൊടിയും തരിയും വേര്‍തിരിച്ചെടുക്കുന്നതിനുള്ള അരിപ്പ, നേര്‍ത്ത കമ്പികൊണ്ടു നെയ്ത വല ഒരു ചട്ടക്കൂടില്‍ ഘടിപ്പിച്ചാണ് നിര്‍മിക്കുന്നത്. അരിപ്പയുടെ കണ്ണിക്കുള്ള വലുപ്പത്തെ ആശ്രയിച്ച് അരിച്ചെടുക്കപ്പെടുന്ന പൊടിയുടെ തരികള്‍ വ്യത്യാസപ്പെട്ടിരിക്കും. വ്യഞ്ജനങ്ങള്‍, മസാല എന്നിവ ഇടിച്ച് അരിച്ചെടുക്കുന്നതിനും അപ്പത്തിനുള്ള മാവ് വളരെ നേര്‍മയായി എടുക്കുന്നതിനും പലതരത്തിലുള്ള അരിപ്പകളുണ്ട്. ഒരേ അരിപ്പതന്നെ മേല്പറഞ്ഞ വിവിധോപയോഗങ്ങള്‍ക്ക് ഉതകുന്നരീതിയില്‍ സംവിധാനം ചെയ്യാറുണ്ട്. മണ്ണില്‍നിന്ന് നെല്ലും മറ്റു ധാന്യങ്ങളും വേര്‍തിരിച്ചെടുക്കുന്നതിനു തകരത്തില്‍ അനേകം ദ്വാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്ന അരിപ്പയാണ് ഉപയോഗിക്കുന്നത്. കനമുള്ള നൂല്‍ക്കമ്പികള്‍ നിര്‍ദിഷ്ട അകലത്തില്‍ കണ്ണികള്‍ വരത്തക്കവണ്ണം നെടുകെയും കുറുകെയും പാകി വലിയ ചട്ടക്കൂടിനു ചുവട്ടില്‍ ചേര്‍ത്ത് അടിച്ചുണ്ടാക്കുന്ന അരിപ്പകള്‍ മണല്‍ അരിക്കുന്നതിന് ഉപയോഗിക്കുന്നു. മോട്ടോര്‍ എന്‍ജിനുകളിലും മറ്റ് യന്ത്രങ്ങളിലും പെട്രോള്‍, എണ്ണ തുടങ്ങിയവ അരിക്കുന്നതിനു നേരിയ കമ്പികള്‍കൊണ്ടു നെയ്തവലകള്‍, കണ്ണാടിനാരുകള്‍, പരുത്തിനൂല്‍കൊണ്ടും പട്ടുനൂല്‍ കൊണ്ടും നെയ്തുണ്ടാക്കുന്ന അരിപ്പകള്‍ മുതലായവയാണ് ഉപയോഗിക്കുന്നത്. വെള്ളം അരിച്ചെടുക്കുന്നതിന് ഇഴയടുപ്പമുള്ളതും പ്രത്യേകരീതിയില്‍ നെയ്തെടുത്തതുമായ വലകളും തുണികളും ഉപയോഗിക്കുന്നു. വാതകങ്ങളും ദ്രാവകങ്ങളും അരിക്കുന്നതിനു പ്രത്യേകം സജ്ജമാക്കിയിട്ടുള്ള അരിപ്പകള്‍ വേറെയുണ്ട്.

വൈദ്യുതി, പ്രകാശം, ശബ്ദം എന്നിവ അരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ (മാധ്യമങ്ങള്‍) ക്കും സാങ്കേതികാര്‍ഥത്തില്‍ അരിപ്പകള്‍ (filters) എന്നു പറയാറുണ്ട്. നോ: അരിക്കല്‍; ഇലക്ട്രിക് ഫില്‍ട്ടര്‍; ധ്വാനിക അരിപ്പകള്‍; പ്രകാശ അരിപ്പകള്‍; ഫില്‍റ്റര്‍ പേപ്പര്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍