This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരികേസരി മാറവര്‍മന്‍ (670 - 710)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:06, 23 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരികേസരി മാറവര്‍മന്‍ (670 - 710)

പാണ്ഡ്യരാജാവ്. കളഭ്രരെ തോല്പിച്ച് മധുര ആസ്ഥാനമാക്കി കടുംകോന്‍ (ഭ.കാ. 590-620) പാണ്ഡ്യ ഭരണം പുനഃസ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ പൗത്രനായ മാറവര്‍മന്റെ (ഭ.കാ. 620-45) പുത്രനാണ് അരികേസരി മാറവര്‍മന്‍. സുന്ദരപാണ്ഡ്യന്‍, കൂന്‍ പാണ്ഡ്യന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന അരികേസരി മാറവര്‍മന്‍ വലിയൊരു യോദ്ധാവായിരുന്നു. ഇദ്ദേഹം പല്ലവരാജാവിനെയും ചേരരാജാവിനെയും ചോളരാജാവിനെയും കീഴടക്കി പാണ്ഡ്യസാമ്രാജ്യത്തിന്റെ അടിത്തറയുറപ്പിച്ചു. ഇദ്ദേഹത്തിന്റെ സഹധര്‍മിണി മങ്കയര്‍ക്കരശി ചോളവംശത്തിലാണു പിറന്നത്. അവര്‍ ശൈവമതാവലംബിയായിരുന്നു. അരികേസരി മാറവര്‍മന്‍ ജൈനമതവിശ്വാസിയായിരുന്നു എന്നു കരുതപ്പെടുന്നു. നോ: പാണ്ഡ്യന്മാര്‍

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍