This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്ഹോള്‍ശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:46, 23 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അയ്ഹോള്‍ശാസനം

ചാലൂക്യ രാജവംശപ്രശസ്തിപരമായ ഒരു ശിലാശാസനം. ഇതില്‍ ആലേഖനം ചെയ്തിരിക്കുന്ന പദ്യങ്ങള്‍ രചിച്ചത് രവികീര്‍ത്തി എന്ന ജൈനകവിയാണ്. എ.ഡി. 634-ല്‍ വിരചിതമായ ഈ ശാസനത്തില്‍ ബദാമിയിലെ (ആധുനിക ബിജാപ്പൂര്‍) ചാലൂക്യരാജാക്കന്മാരുടെ ഉദ്ഭവം മുതല്‍ക്കുള്ള നൂറു വര്‍ഷത്തെ ചരിത്രം പ്രതിപാദിതമായിരിക്കുന്നു. ചാലൂക്യവംശസ്ഥാപകനായ ജയസിംഹന്‍, പുത്രനായ രണരാഗന്‍, അദ്ദേഹത്തിന്റെ പുത്രനായ പുലികേശന്‍ I എന്നിവരുടെ ചരിത്രം പ്രതിപാദിച്ച ശേഷം കീര്‍ത്തിവര്‍മന്‍ I-ന്റെ വിദേശീയാക്രമണങ്ങളെപ്പറ്റിയും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹോദരനായ മംഗളേശന്റെ യുദ്ധവിജയങ്ങളെക്കുറിച്ചും ഈ ശാസനത്തില്‍നിന്നു ഗ്രഹിക്കാം. കീര്‍ത്തിവര്‍മന്‍ I-ന്റെ പുത്രനായ പുലികേശന്‍ II-ഉം മംഗളേശനും തമ്മിലുണ്ടായ യുദ്ധങ്ങളും മംഗളേശനെ വധിച്ചശേഷം പുലികേശന്‍ II ഭരണാധികാരിയായിത്തീര്‍ന്ന സാഹചര്യങ്ങളും ഈ ശാസനത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. തെക്കേ ഇന്ത്യയിലെ അനേകം രാജാക്കന്മാരെ കീഴടക്കിയശേഷം ഹര്‍ഷനുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തെയും പുലികേശന്‍ II തോല്പിച്ച സംഭവത്തിന്റെ വിവരങ്ങളും അയ്ഹോള്‍ ശാസനത്തില്‍ അടങ്ങിയിരിക്കുന്നു. പുലികേശന്‍ II-ന്റെ ഭരണകാലത്തെ സംഭവങ്ങള്‍ മനസ്സിലാക്കുന്നതിന് അയ്ഹോള്‍ ശാസനം (ബിജാപ്പൂര്‍) വളരെ സഹായകരമാണ്. നോ: പുലികേശന്‍ II

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍