This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഗ്ലോ-സാക്സന്‍ ക്രോണിക്കിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:07, 12 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംഗ്ലോ-സാക്സന്‍ ക്രോണിക്കിള്‍

Anglo-Saxon Chronicle

ഇംഗ്ലണ്ടില്‍ കാലാകാലങ്ങളില്‍ വിഞ്ചസ്റ്റര്‍, കാന്റര്‍ബറി, പീറ്റര്‍ബറോ മുതലായ കേന്ദ്രങ്ങളെ ആസ്ഥാനമാക്കി രചിക്കപ്പെട്ട ചരിത്രശകലങ്ങളുടെ സമാഹാരം. മഹാനായ ആല്‍ഫ്രഡ് രാജാവിന്റെ കാലത്ത് (848-899) അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ഇത് ആരംഭിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. 9-ാം ശ.-ത്തില്‍ തുടങ്ങിവച്ച ഈ പരിപാടി 12-ാം ശ.-ത്തിന്റെ പകുതിയോടുകൂടി അവസാനിച്ചു. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഈ കാലഘട്ടത്തെക്കുറിക്കുന്ന ആധികാരികമായ രേഖകള്‍ ഇതിലടങ്ങിയിരിക്കുന്നു. ആല്‍ഫ്രഡ് രാജാവിന്റെ ഭരണമാരംഭിക്കുന്നതുമുതല്‍ (871) സ്റ്റീഫന്‍ രാജാവിന്റെ ഭരണമവസാനിക്കുന്നതുവരെ (1154) യുള്ള ചരിത്രസംഭവങ്ങളെ സമഗ്രമായി ഈ ഗ്രന്ഥസമുച്ചയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആല്‍ഫ്രഡ് രാജാവും ഡെയിന്‍കാരും തമ്മില്‍ നടന്ന യുദ്ധത്തെപ്പറ്റി ഈ ഗ്രന്ഥപരമ്പരയില്‍ ഉള്‍​പ്പെടുത്തിയിട്ടുള്ള വിവരണങ്ങള്‍ ചരിത്രഗ്രന്ഥനിര്‍മാണത്തിന് ഒരു മാതൃകയായി കണക്കാക്കാവുന്നതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ ഒരു പ്രാദേശിക ഭാഷയില്‍ ഇദംപ്രഥമമായി എഴുതപ്പെട്ട ദേശീയചരിത്രം എന്ന നിലയ്ക്ക് ഈ ഗ്രന്ഥം പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. ഇംഗ്ലീഷ് ഗദ്യസാഹിത്യത്തിലെ ആദ്യത്തെ മികച്ച കൃതിയായും ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ചരിത്രം എഴുതുന്നവര്‍ക്ക് ഒരു അടിസ്ഥാനപ്രമാണമാണ് ഈ അമൂല്യഗ്രന്ഥപരമ്പര. നോ: ആംഗ്ലോ-സാക്സന്‍മാര്‍

(പ്രൊഫ. പി.ജി. എഡ്വിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍