This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പീല്‍ വാദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:02, 26 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അപ്പീല്‍ വാദി

Appellant


ഏതെങ്കിലും വ്യവഹാരത്തിന്റെ തീര്‍പ്പിന്മേല്‍ അപ്പീല്‍ ബോധിപ്പിക്കുന്ന ആള്‍. ഒരു കോടതിയുടെ ഉത്തരവോ വിധിയോമൂലം കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്ന ആളുകള്‍ക്കാണ് അപ്പീല്‍ കൊടുക്കുന്നതിന് അവകാശമുള്ളത്. അപ്പീലധികാരി, അപ്പീല്‍കേസിന്റെ തീര്‍ച്ചയ്ക്കു മുന്‍പായി അപ്പീല്‍വാദിയുടെ വാദഗതികൂടി ആരായേണ്ടതാണ്. അപ്പീല്‍വാദത്തിനുള്ള നോട്ടീസ്, അപ്പീല്‍വാദിക്കു നേരിട്ടോ വാദി അധികാരപ്പെടുത്തിയ വക്കീല്‍ മുഖേനയോ നല്കാം. അപ്പീല്‍ വാദിക്കു നേരിട്ടോ, അധികാരപ്പെടുത്തിയ വക്കീല്‍ മുഖേനയോ അപ്പീലധികാരിയുടെ മുന്‍പാകെ അപ്പീല്‍കേസ് വാദിക്കാം. അപ്പീല്‍ഹര്‍ജിയില്‍ ചേര്‍ത്തിട്ടില്ലാത്ത തര്‍ക്കങ്ങളും വാദഗതികളും ഉന്നയിക്കുന്നതിന് അപ്പീല്‍വാദിക്ക് അവകാശമില്ല. എന്നാല്‍ അപ്പീലധികാരിക്ക് യുക്തമെന്നു തോന്നിയാല്‍ പുതുതായുള്ള തര്‍ക്കങ്ങളും വാദഗതികളും ഉന്നയിക്കുന്നതിന് അപ്പീല്‍വാദിയെ അനുവദിക്കാം.


(പി.സി. കോശി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍