This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസ്റ്റോര്‍ഗാ, എമാനുവേല്‍ ഗ്യോവാച്ചിനോ (1680 - സു. 1757)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അസ്റ്റോര്‍ഗാ, എമാനുവേല്‍ ഗ്യോവാച്ചിനോ (1680 - സു. 1757)
അീൃഴമ, ഋാമിൌലഹല ഏശീമരരവശിീ
ഇറ്റാലിയന്‍ ഗാനരചയിതാവ്. 1680 മാ. 20-ന് സിസിലിയിലെ അഗുസ്താ എന്ന സ്ഥലത്തു ജനിച്ചു. 'സ്താബത് മാതെര്‍' (ടമേയല ാമലൃേ) എന്ന ശോകാത്മകഗാനത്തിന്റെ രചയിതാവെന്നനിലയില്‍ അസ്റ്റോര്‍ഗാ ആദരിക്കപ്പെടുന്നു. ഉറക്കറഗീതങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെട്ട സങ്കീര്‍ത്തനങ്ങളില്‍ ഇദ്ദേഹത്തിന്റെ 170-ഓളം കൃതികള്‍ ഇന്നും പ്രചാരത്തിലുണ്ട്. അസ്റ്റോര്‍ഗാ ആദ്യമായി രചിച്ച സംഗീതിക (ഛുലൃമ) 1698-ല്‍ പാലെര്‍മോയില്‍ ഒരു സ്വകാര്യസദസ്സില്‍ അവതരിപ്പിച്ചു. അതുകഴിഞ്ഞ് ഏറെത്താമസിയാതെ പിതാവുമായി കലഹിച്ച് ഇദ്ദേഹം സ്വദേശം വിട്ടു. റോമില്‍വച്ച് സെബാസ്ററിനോ ബിയാന്‍കാര്‍ഡിയുമായി പരിചയപ്പെട്ടു. കാര്‍ഡിയുടെ 'റിമേ' (ഞശാല1732) എന്ന ഗ്രന്ഥം അസ്റ്റോര്‍ഗായെപ്പറ്റി വിലപ്പെട്ട പല വിവരങ്ങളും ഉള്‍ക്കൊള്ളുന്നു. 1709-ല്‍ ജെനോവയില്‍ വച്ച് കൊള്ളയടിക്കപ്പെട്ട അസ്റ്റോര്‍ഗാ പണമുണ്ടാക്കാനായി ദാഫിനി (ഉമളളശിശ) എന്ന ഓപ്പറ രചിച്ചു. മറ്റൊരുപേര് സ്വീകിച്ച് സാഹസികമായ ഒരു ജീവിതം നയിച്ചുവരവെ സ്പാനിഷ് സിംഹാസനാവകാശം പ്രഖ്യാപിച്ച ആസ്റ്റ്രിയായിലെ ചാള്‍സ് മൂന്നാമന്‍ ഇദ്ദേഹത്തെ ബാര്‍സിലോണായിലേക്കു ക്ഷണിച്ചു. 1711-ല്‍ ചാള്‍സ് ചക്രവര്‍ത്തിയായപ്പോള്‍ കുറേനാള്‍ വിയന്നയില്‍ താമസിച്ചു. പിതാവിന്റെ മരണത്തോടുകൂടി (1712) സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെട്ടു. എന്നാല്‍ 1715-ല്‍ അസ്റ്റോര്‍ഗാ അവ വീണ്ടെടുത്ത് പാലെര്‍മോയില്‍ സ്ഥിരവാസം ഉറപ്പിച്ചു. അക്കാലത്തു വിവാഹിതനാവുകയും അവിടത്തെ സെനറ്ററായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1721-ല്‍ അജ്ഞാതമായ സാഹചര്യങ്ങളില്‍ ഇദ്ദേഹം അവിടംവിട്ടു. 1726 വരെ ലിസ്ബണില്‍ താമസിച്ചു. സര്‍ ജോണ്‍ ഹോക്കിന്‍സ് എന്ന സംഗീതചരിത്രകാരന്‍ പറയുന്നത് അവിടെ നിന്നും ബൊഹീമിയാവഴി ഇദ്ദേഹം ലണ്ടിനിലേക്കു പോയി എന്നാണ്. ഒരു കൈയെഴുത്തു പ്രതിയിലെ കുറിപ്പുകൊണ്ട് മനസ്സിലാക്കുന്നത് 1757-ല്‍ ഇദ്ദേഹം മാഡ്രിഡില്‍ വച്ച് അന്തരിച്ചു എന്നാണ്.