This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടചൂര്‍ണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:12, 26 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഷ്ടചൂര്‍ണം

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അഗ്നിമാന്ദ്യത്തിനു പ്രതിവിധിയായി ഉപയോഗിക്കപ്പെട്ടുവരുന്ന ഒരു ആയുര്‍വേദ ഔഷധം. എട്ടു മരുന്നുകള്‍ ചേര്‍ന്ന പൊടി ആയതിനാലാണ് അഷ്ടചൂര്‍ണം എന്ന് ഇതിന് പേരു ലഭിച്ചത്. ചുക്ക്, കുരുമുളക്, ചെറുതിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിംജീരകം ഇവ ഓരോ ഭാഗംവീതം; എല്ലാറ്റിനും തുല്യം കായം. ഈ അളവില്‍ മരുന്നുകള്‍ പൊടിച്ചുണ്ടാക്കുന്ന ചൂര്‍ണം ഊണു കഴിക്കുമ്പോള്‍, വിഹിതമായ അളവില്‍, സമം നെയ്യും ചേര്‍ത്തു കുഴച്ച് ആദ്യത്തെ ഉരുളയില്‍ വച്ചു കഴിക്കണം. ഇത് ജഠാരാഗ്നിയെ ഉദ്ദീപിപ്പിക്കും; വാതഗുല്മത്തെ ശമിപ്പിക്കും. അഗ്നിമാന്ദ്യം ഉള്ള മിക്ക രോഗികള്‍ക്കും ഈ ഔഷധം യുക്തമായ മാത്രയില്‍ ഉപയോഗിക്കാം.

(പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍