This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറഫാത്ത് പ്രഭാഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:37, 4 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അറഫാത്ത് പ്രഭാഷണം

ഇസ്ലാംമത പ്രവാചകന്‍. മുഹമ്മദ്നബി ഹജ്ജ് വേളയില്‍ അറഫാത്തില്‍വച്ചു ചെയ്ത പ്രഭാഷണം. ഹിജ്റവര്‍ഷം ദുല്‍ഹജ്ജ് 9-ന് (എ.ഡി. 632) ആണ് ഈ വിടവാങ്ങല്‍ പ്രഭാഷണം നടത്തിയത്. ഒരു ലക്ഷത്തില്‍പ്പരം അനുയായികള്‍ അവിടെ സന്നിഹിതരായിരുന്നതായി പറയപ്പെടുന്നു.

 'അല്ലയോ ജനങ്ങളെ നിങ്ങള്‍ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. മേലില്‍ എനിക്കു നിങ്ങളെ കാണുവാന്‍ കഴിഞ്ഞെന്നു വരികയില്ല' എന്നു തുടങ്ങുന്ന പ്രസംഗത്തിന്റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു. 'എല്ലാവരും ആദാമിന്റെ മക്കളും തന്മൂലം സമന്മാരും സഹോദരങ്ങളുമാണ്. വെളുത്തവനു കറുത്തവനെക്കാളും, അറബിക്ക് അനറബിയെക്കാളും സമുദായത്തില്‍ യാതൊരു മേന്മയും ഇല്ല. പഴയ കാലത്തുള്ള പലിശസമ്പ്രദായം ഞാന്‍ പൂര്‍ണമായി നിരോധിക്കുന്നു. കടക്കാരന്‍ ഉടമസ്ഥനില്‍നിന്നു വാങ്ങിയ മുതല്‍മാത്രം മടക്കിക്കൊടുത്താല്‍ മതിയാകും. ഒരു ഗോത്രത്തില്‍പ്പെട്ടയാള്‍ ചെയ്ത കുറ്റത്തിന്, ആ ഗോത്രത്തില്‍പ്പെട്ടവരോടു പ്രതികാരം ചെയ്യുന്ന വൈരനിര്യാതനബുദ്ധി എല്ലാവരും ഉപേക്ഷിക്കണം. കഅബയ്ക്കു സേവനം ചെയ്യല്‍, തീര്‍ഥാടകര്‍ക്കു ദാഹജലം നല്കല്‍, കൊല ചെയ്തവനെ കൊല്ലല്‍ എന്നീ കാര്യങ്ങള്‍ ഒഴികെ അനിസ്ലാമിക കാലത്തുണ്ടായിരുന്ന എല്ലാ പഴയ ആചാരങ്ങളെയും നിരോധിച്ചിരിക്കുന്നു. ഭാര്യാഭര്‍ത്തൃബന്ധം ദൈവനിയോഗപ്രകാരമുള്ളതാകയാല്‍ അന്യോന്യം സ്നേഹിക്കുകയും രക്ഷിക്കുകയും വേണം. എന്നാല്‍ വ്യഭിചാരവൃത്തിക്ക് തക്ക ശിക്ഷ നല്കേണ്ടതാണ്. അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആനും പ്രവാചകചര്യയും അനുസരിച്ചു ശരിയായ മാര്‍ഗത്തില്‍ ജീവിക്കണം.' പ്രഭാഷണത്തിന്റെ അവസാനത്തില്‍ മുഹമ്മദുനബി തന്റെ ദൌത്യം നിര്‍വഹിച്ചതായി ജനങ്ങളെ അറിയിക്കുകയും അവര്‍ അത് ഏകസ്വരത്തില്‍ സമ്മതിക്കുകയും ചെയ്തു. 

(പ്രൊഫ. ടി.കെ. അബ്ദുല്ലക്കുട്ടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍