This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്യര്‍, എ.എസ്.പി. (1899 - 1963)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയ്യര്‍, എ.എസ്.പി. (1899 - 1963)
തമിഴിലും ഇംഗ്ളീഷിലും സാഹിത്യരചന നടത്തിയിട്ടുള്ള ഭാരതീയനായ എഴുത്തുകാരനും ആദ്യകാലത്തെ ഐ.സി.എസ്. ബിരുദധാരികളില്‍ ഒരാളും. 1899 ജനു. 26-ന് മലബാറില്‍ അയിലം എന്ന സ്ഥലത്ത് ജനിച്ചു. പഞ്ചാപകേശന്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. തിരുവനന്തപുരത്തും മദ്രാസിലും വിദ്യാഭ്യാസം നടത്തി. 1919-ല്‍ ഇംഗ്ളണ്ടില്‍ ഉപരിപഠനാര്‍ഥം പോയി ഐ.സി.എസ്. പരീക്ഷ ജയിച്ചു. ഓക്സ്ഫഡില്‍നിന്ന് എം.എ., ബാര്‍ അറ്റ് ലാ ബിരുദങ്ങളും നേടി. മടങ്ങിവന്ന് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ക്രമേണ ഹൈക്കോര്‍ട്ട് ജഡ്ജിയായും ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ച് അടുത്തൂണ്‍ പറ്റി.
പ്രഗല്ഭനായ ഒരു നിയമജ്ഞന്‍, അനുഗൃഹീതനായ സാഹിത്യകാരന്‍, നര്‍മബോധമുള്ള സംഭാഷണചതുരന്‍ എന്നീ നിലകളില്‍ അയ്യര്‍ പ്രസിദ്ധനാണ്. ആകെ 28 ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയില്‍ പത്തോളം കൃതികള്‍ ഇംഗ്ളീഷിലും മറ്റുള്ളവ തമിഴിലുമാണ്. അത്താഴാനന്തരകഥകള്‍ (കിറശമി അളലൃേ ഉശിിലൃ ടീൃശല1925), പശ്ചിമയൂറോപ്പില്‍ ഒരു ഭാരതീയന്‍ (അി കിറശമി ശി ണലലൃിെേ ൠൃീുല1929), ബാലാദിത്യന്‍ (1930), പ്രസിദ്ധ ഭാരതീയ കഥകള്‍ (എമാീൌ ഠമഹല ീള കിറശമ1948), ശ്രീകൃഷ്ണന്‍-മനുഷ്യസമൂഹത്തിന്റെ വാത്സല്യഭാജനം (ടൃലല ഗൃശവിെമ, വേല ഉമൃഹശിഴ ീള ഔാമിശ്യ1952), ഭാസന്‍ എന്നീ ആംഗലകൃതികള്‍ ശൈലീസൌന്ദര്യംകൊണ്ടും ഭാവഭംഗികൊണ്ടും അനുവാചകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഇവയില്‍ ചിലത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാക്കാരായ ആംഗലസാഹിത്യകാരന്മാരില്‍ അയ്യര്‍ക്കു പ്രമുഖമായൊരു സ്ഥാനം ലഭിച്ചിട്ടുണ്ട്.
1963 ഏ. 11-ന് ഇദ്ദേഹം നിര്യാതനായി.