This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്ട്കന്‍ കണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:39, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയ്ട്കന്‍ കണങ്ങള്‍

അശസേലി ജമൃശേരഹല

അന്തരീക്ഷത്തിലെ സംഘനന ധൂളികള്‍. അന്തരീക്ഷത്തില്‍ നീരാവിയുടെ സംഘനനം (രീിറലിമെശീിേ) നടക്കുന്നത് സൂക്ഷ്മധൂളികളെ കേന്ദ്രീകരിച്ചാണ്. അവയുടെ അസാന്നിധ്യത്തില്‍ ജലത്തിന്റെയോ ഹിമത്തിന്റെയോ മുക്തപ്രതലവുമായി അതിപൂരിത (ൌുലൃ മെൌൃമലേറ) വായുവിന് സമ്പര്‍ക്കമുണ്ടാകണം. സംഘനനം ആരംഭിക്കുമ്പോള്‍ ഹിമപാളികളോ ജലകണങ്ങളോ ഉണ്ടായെന്നു വരില്ല. വായുപിണ്ഡം തികച്ചും പൂരിതമാകുന്നതിനു മുന്‍പുതന്നെ സംഘനനം തുടങ്ങാം. സൂക്ഷ്മധൂളികളെ ലയിപ്പിച്ച്, ലായകാവസ്ഥയില്‍ ബാഷ്പീകരണത്തെ അതിജീവിക്കുന്ന ജലകണങ്ങളാണ് ആദ്യമുണ്ടാവുന്നത്. ഇവ തന്മാത്രാ ആകര്‍ഷണ (ാീഹലരൌഹമൃ മൃമരശീിേ) ത്തിലൂടെ വളരുന്നു. 0.1 മൈക്രോണില്‍ കുറഞ്ഞ വ്യാസാര്‍ധമുള്ള കണങ്ങളാണ് ഇത്തരത്തില്‍ സംഘനന ധൂളികളായി ഉപയോഗിക്കപ്പെടുന്നത്. ലേയത്വം (ീഹൌയശഹശ്യ) അധികമുള്ള ധൂളികള്‍ സംഘനനം ത്വരിതപ്പെടുത്തുന്നു.

  അന്തരീക്ഷധൂളികളുടെ ഈ പ്രത്യേക സ്വഭാവത്തെക്കുറിച്ചു പഠനം നടത്തിയത് ബ്രിട്ടീഷ് ഭൌതികശാസ്ത്രജ്ഞനായ ജെ. അയ്ട്കനാണ് (1880). അതിനാല്‍ സംഘനന ധൂളികള്‍ അയ്ട്കന്‍ കണങ്ങളെന്നു വിളിക്കപ്പെടുന്നു. കടല്‍ വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോള്‍ വായുവില്‍ കലരുന്ന ലവണധൂളികളാണ് സംഘനനത്തെ ത്വരിതപ്പെടുത്തുന്നതെന്നായിരുന്നു അയ്ട്കന്റെ നിഗമനം. ഇതു തികച്ചും ശരിയല്ല. അന്തരീക്ഷമാലിന്യങ്ങളില്‍പ്പെട്ട മറ്റു സൂക്ഷ്മധൂളികളെ കേന്ദ്രീകരിച്ചും സംഘനനം നടക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍